ഭാഗ്യം കൊണ്ടുവരുന്ന ശനീശ്വരൻ; ശനിദോഷമകറ്റാൻ ശനിജയന്തി അനുഷ്ഠാനങ്ങൾ
ഭാഗ്യം കൊണ്ടുവരുന്ന ശനീശ്വരൻ; ശനിദോഷമകറ്റാൻ ശനിജയന്തി അനുഷ്ഠാനങ്ങൾ"
Play all audios:
സൂര്യന്റെ പുത്രനായ ശനിയുടെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ശനി ജയന്തി. ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ (ഏപ്രിൽ-മെയ്) അമാവാസി തിഥിയിലാണ് ഈ ദിവസം വരുന്നത്. ഈ വർഷത്തെ ശനി ജയന്തി
വരുന്നത് മെയ് 27ന് ചൊവ്വാഴ്ചയാണ്. തമിഴ് നാട്ടിലെ പുതുച്ചേരിയിൽ കാരയ്ക്കൽ ജില്ലയിലെ തിരുനല്ലാറിലെ ധർബാരണ്യേശ്വര ക്ഷേത്രവും ഉത്തർ പ്രദേശിലെ മഥുരയിലെ കോകിലവൻ ധാമും ശനി ആരാധനയ്ക്ക് പേരു കേട്ട
ക്ഷേത്രങ്ങളാണ്. കേരളത്തിൽ കോട്ടയത്ത് കുറപ്പുന്തറയിലും ആലപ്പുഴ മാന്നാർ ഇരമത്തൂരിലും ശനിക്ഷേത്രങ്ങളുണ്ട്. ശനി സകല വ്യക്തികളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ശനിയുടെ ദോഷഫലങ്ങൾ
ഇല്ലാതാക്കാൻ ശനിയെ ആരാധിക്കാം. ഏഴരശ്ശനിയും കണ്ടകശ്ശനിയും ശനിദശയുമുള്ളവർ ശനി ജയന്തിയിൽ ദേവനെ ആരാധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ തടയുകയും ഭാഗ്യം കൊണ്ടുവരികയും
ചെയ്യുമെന്നാണ് വിശ്വാസം. ജനന സമയത്തെ ഗ്രഹനിലയിൽ ശനിയുടെ അനുകൂല സ്ഥാനം വളരെ പ്രധാനമാണ്. നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ആസ്വദിക്കുമോ ഇല്ലയോ എന്ന് നിർണയിക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുന്നു.
അതിനാൽ, ശനി ജയന്തി നിങ്ങളുടെ പ്രാർഥനകൾ അർപ്പിക്കാനും ദേവനെ പ്രീതിപ്പെടുത്താനുമുള്ള ഒരവസരമാണ്. ശനി ജയന്തി ഭക്തർക്കിടയിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. പലരും ജാതകത്തിൽ ശനിയെ അശുഭകരമായി
കണക്കാക്കുന്നു. എന്നാൽ ശനിയുടെ പ്രധാന ലക്ഷ്യം ഒരു വ്യക്തിയെ അർഥവത്തായ ജീവിതം നയിക്കാൻ സഹായിക്കുക എന്നതാണ്. അതിന്റെ ഫലം എല്ലായ്പ്പോഴും ശുഭകരമായിരിക്കും. ശനി എപ്പോഴും നീതിയിൽ വിശ്വസിക്കുകയും
തന്റെ ഭക്തർക്ക് അർഹമായത് നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. [embedded content] ശനിയാഴ്ചകളിൽ ശനിയുടെ സ്വാധീനം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കും. അതിനാൽ ആഴ്ചയിലെ ഈ ദിവസം 'വ്രതം'
അനുഷ്ഠിക്കുന്നതും ദേവീക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ഫലദായകമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ആ വ്യക്തിയിൽ ഭാഗ്യവും ഐശ്വര്യവും വർധിക്കുമെന്നും പലരും ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാക്ഷ്യം
വഹിക്കുമെന്നും പറയപ്പെടുന്നു. ശനി ജയന്തി ദിനത്തിൽ 'വ്രതം' ആ ചരിക്കുന്നത് വളരെ ഗുണകരമാണെന്നും ദൈവത്തിന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കുമെന്നും വി ശ്വസിക്കുന്നു. പതിവ് ശനിയാഴ്ച
പൂജകൾക്ക് പുറമേ, ശനി ശാന്തി പൂജ, ഹവനം, ഹോമം എന്നിവ നടത്തുന്നത് ദേവനെ പ്രീതിപ്പെടുത്തും. ശനി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പോയി
ശനിഗ്രഹ പൂജകളും മറ്റും നടത്താം. പൂജ നടത്തുന്നതിന് തൊട്ടു മുൻമ്പ്, ഗംഗാ ജലം, പഞ്ചാമൃതം, എണ്ണ, വെള്ളം എന്നിവ ഉപയോഗിച്ച് വിഗ്രഹം ശുദ്ധീകരിക്കുന്ന ചടങ്ങ് നടത്തുന്നു. പൂജ ആരംഭിക്കുന്നതിന് മുമ്പ്
വിഗ്രഹത്തിന് നവരത്നമാല ചാർത്തുന്നതും പതിവാണ്. പൂജ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ കഴിയുന്ന ശനിസ്തോത്രം ജപിക്കുന്നത് ശുഭകരമാണ്. ശനിജയന്തി ദിനത്തിൽ കറുത്ത
വസ്ത്രം, കറുത്ത എള്ള്, എള്ളെണ്ണ എന്നിവ സമർപ്പിക്കുന്നത് വളരെ ഉത്തമമാണ്. ഇത് സമാധാനം നിറഞ്ഞ ജീവിതം പ്രദാനം ചെയ്യും. ശനി ദോഷത്തിന്റ ഫലങ്ങൾ കുറയ്ക്കുന്നതിന് ശനി ശാന്തി പൂജയും ശുഭകരമാണ്. English
Summary: SHANI JAYANTI, CELEBRATED ON MAY 27TH, IS AN AUSPICIOUS DAY TO HONOR LORD SHANI. DEVOTEES PERFORM PUJAS AND OFFER PRAYERS TO RECEIVE BLESSINGS AND MITIGATE ANY NEGATIVE PLANETARY
INFLUENCES.
Trending News
'വോണും ദ്രാവിഡും ഇരുന്ന ബഞ്ചിലാണ് സഞ്ജുവും, കളിക്കാനും കളിപ്പിക്കാനും അറിയാം'; റൈഫി സംസാരിക്കുന്നു0 Min read | Updated : Apr 13, 2021, 9:34 PM IST 0 Min read Sanju and Raiphy SYNOPSIS സഞ്ജുവിന്റെ ക്യാപ്റ്റന്സിയെ കുറിച...
സഭയിലും ലോകത്തിലും സ്ത്രീകളുടെ ദൗത്യം പകരംവയ്ക്കാനാവത്തത്, പാപ്പാ! - vatican news“ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തിഫിക്കൽ ഫൗണ്ടേഷൻറെയും” "സ്ട്രാറ്റെജിക് അല്ലയൻസ് ഓഫ് കാത്തൊലിക്ക് സർവ്വകലാശാലകളുടെ...
പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ. രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക...
കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ: നെല്ല് സംഭരണം നടത്തുന്നില്ലഎടത്വ ∙ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടത്തുന്നില്ല. സംഭരണ ഏജൻസികളെ കർഷകർ കാത്തിരിക്കുന്നു. പാഡി ...
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican newsഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...
Latests News
ഭാഗ്യം കൊണ്ടുവരുന്ന ശനീശ്വരൻ; ശനിദോഷമകറ്റാൻ ശനിജയന്തി അനുഷ്ഠാനങ്ങൾസൂര്യന്റെ പുത്രനായ ശനിയുടെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ശനി ജയന്തി. ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ (ഏപ്രിൽ-...
സ്പർദ്ധയല്ല സ്നേഹമാണ് പെസഹാഒരമ്മ കുഞ്ഞിനെ ഒരുക്കി വിദ്യാലയത്തിലേക്ക് വിദ്യ അഭ്യസിക്കാൻ പറഞ്ഞു വിടുന്നത് പോലെ തിരുസഭാ മാതാവ് തന്റെ മക്കളുടെ നെറ്റിയി...
ജി–20 ഉച്ചകോടിക്ക് 400 കോടി ചെലവിൽ ബുള്ളറ്റ് പ്രൂഫ് ഔഡി കാറുകളോ? സത്യമറിയാം | fact checkജി20 ഉച്ചകോടി 2023 സെപ്തംബർ 8, 9 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുകയാണ്. അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ തുടങ്ങി 20 രാജ്യങ്ങളിൽ ന...
നെതർലൻഡ്സും മാന്ദ്യത്തിലേക്ക് ; വിലക്കയറ്റം കാര്യങ്ങൾ താളം തെറ്റിക്കുന്നുപണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഈ വർഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ...
കുമ്മനത്തെ ഇറക്കിവിട്ടു, ഒതുക്കാൻ ശ്രമം; തട്ടിപ്പ് കേസിന് പിന്നിൽ സ്വന്തം പാർട്ടിക്കാരെന്നും മുൻ നേതാവ്0 Min read | Updated : Oct 26, 2020, 4:25 PM IST 0 Min read RS vinod, Kummanam Rajasekharan SYNOPSIS ഗവർണർ പദവി രാജിവെച്...