പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news"
Play all audios:
ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും സ്നേഹത്തിന്റെ നാഗരികതയിലും വളരാൻ യുവജനങ്ങളെ പഠിപ്പിക്കുന്ന പാത തുടരാൻ
പാപ്പാ പ്രോൽസാഹിപ്പിച്ചു. സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് "ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച "വിഘടിത ലോകത്ത് ജനാധിപത്യത്തിനായുള്ള
വിദ്യാഭ്യാസം" എന്ന അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുത്തവരുമായി മാർച്ച് 18 ആം തിയതി പരിശുദ്ധ പിതാവ് കൂടികാഴ്ച്ച നടത്തി. തന്റെ അഭിസംബോധനയുടെ ആരംഭത്തിൽ തന്നെ ഫ്രാൻസിസ് പാപ്പാ തന്റെ ചിന്തകൾ
യുക്രെയ്ൻ യുദ്ധത്തിലേക്ക് തിരിച്ചുവിട്ടു. യുക്രെയ്നിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കുടുംബത്തിനും അൽമായർക്കും വേണ്ടിയുള്ള കമ്മീഷന്റെ തലവനും യുക്രെയ്ൻ കത്തോലിക്ക സർവ്വകലാശാലയിലെ രാഷ്ട്ര തന്ത്ര
വിഭാഗത്തിന്റെയും ജനാധിപത്യത്തിനുള്ള വിദ്യാഭ്യാസ സംരംഭത്തിന്റെ തലവനുമായ യൂറി പിഡ്ലിസ്നി എഴുതിയ കത്തിന് സ്വതന്ത്രമായി മറുപടി പറയുകയായിരുന്നു പാപ്പാ. "നമ്മൾ യുദ്ധത്തിന്റെ വാർത്തകൾ
അകലത്തായിരുന്നു കേട്ടിരുന്നത് " എന്നാൽ ഇപ്പോൾ യുദ്ധം അത് നമുക്കടുത്തായി. മനുഷ്യന്റെ പ്രകൃതി എത്ര മൃഗീയമാണെന്ന് ചിന്തിക്കാൻ അത് ഇടവരുത്തുന്നു എന്ന് പാപ്പാ പറഞ്ഞു. നമ്മൾ
വിദ്യാഭ്യാസത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, വിദ്യാഭ്യാസം എന്നാൽ കുട്ടികളുടേതും യുവാക്കളുടേതുമാണെന്നാണ് സാധാരണ ചിന്ത. " "നമുക്ക് മുന്നണിയിലേക്കയക്കപ്പെട്ട നിരവധി
പടയാളികളെക്കുറിച്ചു ചിന്തിക്കാം, വളരെ ചെറുപ്പക്കാരായ റഷ്യൻ പട്ടാളക്കാർ, പാവങ്ങൾ. നമുക്ക് യുവാക്കളായ നിരവധി യുക്രേനിയൻ പട്ടാളക്കാരെ കുറിച്ചും, അവിടത്തെ നിവാസികളെയും, യുവാക്കളെയും
ആൺകുട്ടികളെയും പെൺകുട്ടികളെയും കുറിച്ചും ഓർക്കാം" പാപ്പാ പറഞ്ഞു. ഒരു യുദ്ധവും നീതിയല്ല ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ "മറ്റ് വഴി " യല്ല ക്രിസ്ത്യാനിയോടു എല്ലാ സുവിശേഷങ്ങളും
ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞ പാപ്പാ അകലങ്ങളിലെ യുദ്ധങ്ങളിൽ ഞാൻ എന്റെ പതിവ് ജീവിത രീതി തുടരുമ്പോൾ "ഞാൻ എന്താണ് ചെയ്യുന്നത്?... ഞാൻ പ്രാർത്ഥിക്കുന്നുണ്ടോ? ഉപവസിക്കുന്നുണ്ടോ?
പ്രായശ്ചിത്തം ചെയ്യുന്നുണ്ടോ? " എന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് റോമിലെ ബംബിനോ ജെസു ആശുപത്രിയിൽ ബോംബിൽ മുറിവേറ്റ കുട്ടികളുണ്ട് എന്ന് ചൂണ്ടിക്കാണിച്ചു. "ഒരു യുദ്ധം എപ്പോഴും, എപ്പോഴും
മനുഷ്യകുലത്തിന്റെപരാജയമാണ് " നമ്മൾ, വിദ്യാസമ്പന്നർ, വിദ്യാഭ്യാസത്തിനായി വേലയെടുക്കുന്നവർ ഈ യുദ്ധം കൊണ്ട് തോൽവിയടയുകയാണ്, കാരണം ഒരു വഴിയിൽ നമ്മളും ഉത്തരവാദികളാണ് " പാപ്പാ
അടിവരയിട്ടു. യുദ്ധങ്ങൾ ഒന്നും നീതി യുദ്ധങ്ങളല്ല: അത്തരം ഒന്നില്ല! ദൈവത്തിന്റെ വേലയിലെ സഹകാരികൾ സമ്മേളനം വളരെ ചൂടേറിയതും വളരെയേറെ ചർച്ച ചെയ്യപ്പെട്ടതുമായ ജനാധിപത്യത്തെ വിദ്യാഭ്യാസത്തിന്റെ
വീക്ഷണകോണിൽ നിന്ന് വിശകലനം ചെയ്യുകയാണ് എന്ന് നിരീക്ഷിച്ച ഫ്രാൻസിസ് പാപ്പാ ഈ സമീപനം പ്രത്യേക തരത്തിൽ സഭാപാരമ്പര്യത്തിൽ ഉള്ളതും ദീർഘകാല ഫലം നൽകാൻ കഴിയുന്നതുമാണെന്ന് അറിയിച്ചു. വെള്ളിയാഴ്ചയിലെ
ആരാധനാക്രമത്തിലെ സുവിശേഷ ഭാഗമായ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ (മത്തായി 21: 33-43.45-46) ഉപമയെ വിചിന്തനം ചെയ്തു കൊണ്ട് എല്ലാവരിലും എല്ലാ കാലത്തിലുമുള്ള കൈവശപ്പെടുത്തലിന്റെ
പ്രലോഭനത്തിനെതിരെ യേശു മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു. മുന്തിരിത്തോട്ടം കൈക്കലാക്കണമെന്ന അത്യാഗ്രഹത്താൽ അന്ധരായ കൃഷിക്കാർ അക്രമിക്കാനും കൊല്ലാനും മടിക്കുന്നില്ല.
ദൈവത്തിന്റെ പ്രവർത്തനത്തിൽ സഹകാരി എന്ന നിലയിലുള്ള വിളി നിരസിക്കുകയും ദൈവത്തിന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ, അവർക്ക് മക്കളെന്ന അന്തസ്സ് നഷ്ടപ്പെടുകയും അവരുടെ
സഹോദരങ്ങളുടെ ശത്രുക്കളായിത്തീരുകയും ചെയ്യുന്നുവെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. പാപ്പാ വിശദീകരിച്ചു. സൃഷ്ടിയിലെ വസ്തു വകകൾ "ഓരോരുത്തരുടേയും ആവശ്യങ്ങൾക്ക് ആനുപാതികമായി
നൽകിയിരിക്കുന്നത് ആരും അനാവശ്യമായി ശേഖരിക്കയോ അത്യാവശ്യമായത് ഇല്ലാതിരിക്കയോ ചെയ്യാതിരിക്കാനാണ് " എന്നാൽ സ്വാർത്ഥ സമ്പാദ്യം ഹൃദയങ്ങളും, ബന്ധങ്ങളും, രാഷ്ട്രീയവും സാമൂഹ്യ സംവിധാനങ്ങളും
നിറയ്ക്കുമ്പോൾ ജനാധിപത്യത്തിന്റെ സത്തയിൽ വിഷം കലരുന്നു എന്ന് പാപ്പാ താക്കീത് നൽകി. ഇക്കാര്യത്തിൽ സമഗ്രാധിപത്യവും മതനിരപേക്ഷതയും എന്ന രണ്ട് വൈകൃതങ്ങളിൽ പാപ്പാ ശ്രദ്ധ കേന്ദ്രീകരിച്ചു.
സമഗ്രാധിപത്യവും മതനിരപേക്ഷതയും ഒരു രാജ്യത്ത് "രാഷ്ട്രം, സമൂഹം, കുടുംബം, മതസമൂഹങ്ങൾ, വ്യക്തികൾ തന്നെയും " വിഴുങ്ങപ്പെടുമ്പോൾ അത് ഏകാധിപത്യമാണെന്ന വി.ജോൺ പോൾ രണ്ടാമന്റെ ചാക്രീക ലേഖനം
_ചെന്തേസ്സിമൂസ് ആന്നൂസിന്റെ_ പ്രതിധ്വനിയിൽ ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു. അങ്ങനെ ആശയപരമായ അടിച്ചമർത്തലിലൂടെ ഏകാധിപത്യ ഭരണകൂടം വ്യക്തികളുടെയും സമൂഹത്തിന്റെയും മൗലീകാവകാശങ്ങളെയും മൂല്യങ്ങളെയും
സ്വാതന്ത്ര്യ നിഷേധത്തിലൂടെ ചവിട്ടിമെതിക്കുന്നു. കൂടാതെ, സമൂലമായ മതനിരപേക്ഷത, "അതീന്ദ്രീയമാനം ഇല്ലാതാക്കുന്നതിലൂടെ, അത് സംവാദത്തോടുള്ള തുറവ് സാവധാനം ക്ഷയപ്പെടുത്തി " ജനാധിപത്യ
മനോഭാവത്തെ കൂടുതൽ സൂക്ഷമവും വഞ്ചനാപരവുമായ രീതിയിൽ വികൃതമാക്കുന്നു. " ആത്യന്തിക സത്യമില്ലെങ്കിൽ മനുഷ്യന്റെ ആശയങ്ങളും ബോധ്യങ്ങളും അധികാര ഉദ്ദേശങ്ങൾക്കായി എളുപ്പത്തിൽ ചൂഷണം
ചെയ്യപ്പെടാമെന്ന് ബനഡിക്ട് 16 മൻ പാപ്പായുടെ "ദൈവത്തെ ഒഴിവാക്കുന്ന മാനവവാദം (humanism) മനുഷ്യത്വരഹിതമായ മനുഷ്യത്വമാണ് " എന്ന വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ
മുന്നറിയിപ്പു നൽകി. യുവജനങ്ങൾക്ക് ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം ഇത്തരം വൈകൃതങ്ങൾക്ക് മുന്നിൽ ഈ സമ്മേളനം പരിശീലന പ്രവർത്തനങ്ങളിലൂടെയും, ജനാധിപത്യ തത്വങ്ങൾ പരത്തുന്നതിലൂടെയും,
ജനാധിപത്യത്തിനായി വിദ്യാഭ്യാസം നൽകുന്നതിലൂടെയും "വിദ്യഭ്യാസത്തിന്റെ പരിവർത്തന ശക്തി " മുന്നോട്ടു വയ്ക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. മൂന്ന് കാര്യങ്ങൾ സമ്മേളനത്തിൽ
പങ്കെടുക്കുന്നവരെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് സൂചിപ്പിച്ച പാപ്പാ ഒന്നാമതായി യുവജനങ്ങളിൽ ജനാധിപത്യത്തിനായുള്ള ദാഹം വളർത്തണമെന്നും വീണ്ടും പൂർണ്ണമാക്കാൻ കഴിയുന്നതും പൗരന്മാരുടെ
പങ്കാളിത്തം സംരക്ഷിക്കാൻ കഴിവുള്ളതുമായ ഒരു ജനാധിപത്യ സംവിധാനത്തിൽ ജീവിക്കുന്നതിന്റെ മൂല്യം മനസ്സിലാക്കാനും അത് വിലമതിക്കാനും അവരെ സഹായിക്കാൻ ആഹ്വാനം ചെയ്തു. രണ്ടാമതായി പൊതുനന്മ സ്നേഹത്തിൽ
കലർന്നതാണെന്ന് യുവജനങ്ങളെ പഠിപ്പിക്കണമെന്നും സൈനിക ശക്തികൊണ്ട് അതിനെ സംരക്ഷിക്കാൻ കഴിയില്ല എന്നും ബലപ്രയോഗത്തിലൂടെ സ്വയം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഒരു സമൂഹമോ രാഷ്ട്രമോ മറ്റ് സമുദായങ്ങൾക്കും
മറ്റ് രാജ്യങ്ങൾക്കും ദോഷം വരുത്തുകയും അനീതിയുടെയും അസമത്വത്തിന്റെയും അക്രമത്തിന്റെയും പ്രേരകമായി മാറുകയും ചെയ്യുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. നാശത്തിന്റെ പാത
സ്വീകരിക്കാൻ എളുപ്പമാണ്, പക്ഷേ അത് ധാരാളം തകർച്ചകൾ ഉണ്ടാക്കുന്നു; സ്നേഹത്തിനു മാത്രമേ മനുഷ്യകുടുംബത്തെ രക്ഷിക്കാൻ കഴിയൂ. പാപ്പാ വിശദീകരിച്ചു. മൂന്നാമതായി അധികാരം ഒരു സേവനമായി ജീവിക്കാൻ
യുവജനങ്ങളെ ബോധവൽക്കരിക്കുക. "സമൂഹത്തിന്റെ സേവനത്തിൽ സ്വയം പങ്കുപറ്റാൻ തയ്യാറുള്ള വ്യക്തികളെ" പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ് ( വിദ്യാഭ്യാസ ഉടമ്പടിയുടെ സമാരംഭ സന്ദേശം, 12 സെപ്റ്റംബർ
2019). കുടുംബത്തിൽ, ജോലിയിൽ, സാമൂഹിക ജീവിതത്തിൽ, അധികാരമെന്ന സേവനം ചെയ്യാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ സ്വയം സ്ഥിരീകരണത്തിനല്ല, മറിച്ച് നമ്മുടെ സേവനത്തിലൂടെ സമൂഹം
മുഴുവനും വളരുന്നതിന് വേണ്ടിയാണ് ദൈവം നമ്മെ ചില ചുമതലകൾ ഏൽപ്പിക്കുന്നത് എന്നത് നാം മറക്കരുത്. സ്നേഹത്തിന്റെ ഒരു നാഗരികത ഈ മൂന്നു വഴികൾ സ്നേഹത്തിന്റെ നാഗരികതയിലേക്ക് നയിക്കുന്നതും ധൈര്യത്തോടും
സർഗ്ഗാത്മകതയോടും കൂടെ പിൻതുടരേണ്ടതുമാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള തിരുസംഘത്തോടു ചേർന്ന് താൻ ആരംഭിച്ച വിദ്യാഭ്യാസ ഉടമ്പടിയുടെ ചട്ടക്കൂടിൽ അവ നന്നായി
സംയോജിപ്പിക്കാൻ കഴിയുമെന്ന് താൻ കരുതുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു. "സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു മനുഷ്യ കുടുംബത്തിൽ സാർവ്വത്രിക സാഹോദര്യം " പ്രോൽസാഹിപ്പിക്കുന്നതിൽ ഏറ്റം
പ്രാധാന്യമർഹിക്കുന്ന യുക്രെയ്നിലെ യുദ്ധത്തിന്റെ ഈ സന്ദർഭത്തിൽ പൊതു നന്മയ്ക്കുള്ള ഉപകരണമായി യുവതലമുറകളുടെ വിദ്യാഭ്യാസം ഹൃദയത്തിൽ സൂക്ഷിക്കുന്ന എല്ലാവരേയും ഒരുമിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന
ഉടമ്പടി വീണ്ടും മുന്നോട്ടു കൊണ്ടുവരുവാൻ ഈ അവസരം പാപ്പാ വിനിയോഗിച്ചു. "സമാധാനത്തിനായുള്ള പ്രാർത്ഥന യഥാർത്ഥത്തിൽ ക്ഷമയോടെയുള്ള വിദ്യാഭ്യാസ പ്രതിബദ്ധതയോടൊപ്പമായിരിക്കണം, അതുവഴി,
സംഘർഷങ്ങളും അക്രമവും അടിച്ചമർത്തലും കൊണ്ടല്ല പരിഹരിക്കപ്പെടേണ്ടത്, മറിച്ച് അഭിമുഖീകരിക്കലും സംവാദവും കൊണ്ടാണെന്ന ശക്തമായ അവബോധം കുട്ടികളിലും യുവജനങ്ങളിലും വളർന്നു വികസിക്കണം." പാപ്പാ
പറഞ്ഞു.
Trending News
ദൈവത്തോടു വിധേയത്വം കാണിച്ച യൗസേപ്പിന്‍റെ ഉത്തമദൃഷ്ടാന്തം - vatican newsമാർച്ച് 19 വെള്ളിയാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “ദൈവത്തിന്‍റെ പദ്ധതികൾ അറിഞ്ഞു സ്വീകരിക്കുന്നതിന്...
ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കാൻ ഇന്ത്യയുടെ 'ത്രിശൂൽ'സെപ്തംബർ 4 മുതൽ ചൈന, പാകിസ്ഥാൻ അതിർത്തികളിൽ 11 ദിവസത്തെ മെഗാ അഭ്യാസം നടത്താനൊരുങ്ങി ഇന്ത്യൻ വ്യോമസേന, എല്ലാ പ്രധാന പോർ...
തോല്‍വിയെ നേരിടാം, കീഴടക്കാംതോൽക്കുന്നതിനെക്കാൾ, തോൽവി മറ്റുള്ളവർ അറിയുന്നതിലാണ് ആളുകളുടെ പരിഭ്രാന്തി. Image Credit: Shutterstock / Maples Images...
കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം0 Min read | Published : Feb 16, 2021, 11:58 AM IST 0 Min read kudumbasree SYNOPSIS സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്ക...
നെതർലൻഡ്‌സും മാന്ദ്യത്തിലേക്ക് ; വിലക്കയറ്റം കാര്യങ്ങൾ താളം തെറ്റിക്കുന്നുപണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ ഉയർത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഈ വർഷം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ...
Latests News
പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican newsഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...
ദൈവത്തിനായി ഒരു പാരവശ്യം ഹൃദയങ്ങളില്‍ സൂക്ഷിക്കണമെന്ന് പാപ്പാ - vatican newsആഗസ്റ്റ് 27-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം : “സത്യമായും സര്‍വ്വനന്മയായ ദൈവത്തിനായ...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/features/politic...
നീതിക്കായുള്ള ആന്തരിക ദാഹവും വിശപ്പും! - vatican newsഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശനം പ്രഭാഷണം: "നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍"...
കല്ല്യാണം കഴിയുന്ന അന്നുമുതൽ മറ്റൊരാളായി മാറാൻ നിർബന്ധിക്കപ്പെടുന്ന പെൺകുട്ടികൾഅവൾ (കഥ) പുതുമണവാട്ടിയായി അവന്റെ ഒപ്പം ആദ്യമായി ആ വീട്ടിലേക്ക് കാലെടുത്തു വെച്ചപ്പോൾ തോന്നിയ അപരിചിതത്വം ഓരോ ദിവസം ചെല്ല...