കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം
കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം"
Play all audios:
0 Min read | Published : Feb 16, 2021, 11:58 AM IST 0 Min read kudumbasree SYNOPSIS സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. ജീവനക്കാർ കെഎസ്ആർ ചട്ടങ്ങൾ പ്രകാരം എൻ.ഒ.സി സഹിതം
അപേക്ഷിക്കണം. മൂന്നൊഴിവുകളാണുള്ളത്. Read Full Article തിരുവനന്തപുരം: സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. ജീവനക്കാർ കെഎസ്ആർ ചട്ടങ്ങൾ പ്രകാരം എൻ.ഒ.സി സഹിതം അപേക്ഷിക്കണം. മൂന്നൊഴിവുകളാണുള്ളത്. ശമ്പള
സ്കെയിൽ: 42,500-87,000 (പുതുക്കിയത്). അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം. നേതൃത്വപാടവം ഉണ്ടായിരിക്കണം. സർക്കാർ/ അർദ്ധസർക്കാർ/കേന്ദ്രസർക്കാർ
സർവ്വീസിലോ, പ്രമുഖ എൻ.ജി.ഒകളിലോ മേൽ വിവരിച്ച മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച
ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള നൈപുണ്യം വേണം. അപേക്ഷ സമർപ്പിക്കുന്നവർ, രണ്ടുദിവസം തങ്ങൾ ജോലിചെയ്യുന്നതോ, തങ്ങളുടെ സ്വന്തം തദ്ദേശഭരണ സ്ഥാപനങ്ങളിലുള്ളതോ അല്ലാത്ത ഒരു സി.ഡി.എസ് തെരഞ്ഞെടുത്ത്,
അയൽക്കൂട്ട-എ.ഡി.എസ്-സി.ഡി.എസ് തല പ്രവർത്തനങ്ങൾ പഠിക്കണം. ഇതോടൊപ്പം, പഠനം നടത്തിയ സി.ഡി.എസ് സ്ഥിതിചെയ്യുന്ന ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങളും പഠിക്കണം.
തുടർന്ന്, ഇതു സംബന്ധിച്ച് 10 പേജിൽ കവിയാത്ത ഒരു റിപ്പോർട്ട് തയ്യാറാക്കി എഴുത്തുപരീക്ഷയ്ക്ക് എത്തുമ്പോൾ കൈയ്യിൽ കരുതണം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും
നിയമനത്തിനായി ശുപാർശ ചെയ്യുക. അഭിമുഖത്തിന് ഹാജരാകുമ്പോൾ ഉദ്യോഗാർത്ഥി, കുടുംബശ്രീയിലൂടെ നടപ്പിലാക്കാൻ കഴിയുന്ന നൂതനമായ ഒരാശയം/പദ്ധതി സംബന്ധിച്ച ബഡ്ജറ്റ് സഹിതമുള്ള അഞ്ച് മിനിട്ടിൽ അധികം
സമയമെടുക്കാത്ത ഇംഗ്ലീഷിലുള്ള ഒരു അവതരണം അഭിമുഖ ബോർഡ് മുമ്പാകെ നടത്തണം. അവതരണം മൂൻകൂട്ടി തയ്യാറാക്കി പെൻഡ്രൈവിൽ കൊണ്ടുവരണം. ബയോഡാറ്റയിൽ വിലാസം, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും
ഉൾപ്പെടുത്തിയിരിക്കണം. ഇ-മെയിലൂടെയായിരിക്കും കുടുംബശ്രീയിൽ നിന്നും തുടർന്നുള്ള അറിയിപ്പുകൾ നൽകുക. അപേക്ഷ 17ന് വൈകിട്ട് നാലിന് എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി
ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ ലഭിക്കണം. എഴുത്തുപരീക്ഷയും അഭിമുഖവും 18ന് രാവിലെ പത്ത് മുതൽ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടക്കും. DOWNLOAD APP
Trending News
എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്രഅവസാന യാത്ര (കഥ) കൈകൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപെട്ടു. ദേഹമാസകലം പെട്ടെന്ന് ഒരു ചൂടും. ഞരമ്പുകൾ പലതും കൂടുതൽ വ്യക്തമായ...
ദൈവാരൂപിയെ ഹൃദയപൂര്‍വ്വം സ്വാഗതംചെയ്യാം @pontifex - vatican newsജനുവരി 16-Ɔο തിയതി ബുധനാഴ്ച സാമൂഹ്യശൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം : “വികാരങ്ങളിലൂടെയും ചിന്തകളിലൂടെ...
ചർമം തിളങ്ങും, പ്രായം തോന്നില്ല; ബോളിവുഡ് താരത്തിന്റെ സൗന്ദര്യക്കൂട്ട് ഇതാതന്റെ സൗന്ദര്യ രഹസ്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ ഏറെയിഷ്ടമുള്ള താരമാണ് രവീണ ടണ്ടൻ. ‘ബ്യൂട്ടി ടാക്കീസ് വിത് റാവ്സ്’ എന്‍...
കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ, പൂർണമായി അടച്ചിടും;നിയന്ത്രണങ്ങൾ ഇങ്ങനെകൊച്ചി ∙ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. ഇന്നു വൈകിട്ട് 6 മുതൽ ഏഴു ദിവസ...
ജില്ലാ പഞ്ചായത്ത് സാരഥികൾഡി.സുരേഷ് കുമാർ (42) തിരുവനന്തപുരം സിപിഎം നേമം ഏരിയ കമ്മിറ്റിയംഗം. 2005 ൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. 2015 ൽ നേമം ബ...
Latests News
കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം0 Min read | Published : Feb 16, 2021, 11:58 AM IST 0 Min read kudumbasree SYNOPSIS സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്ക...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
'താങ്ങാവുന്നതില്‍ അപ്പുറമാണ്, എല്ലാക്കാലവും ഓര്‍മ്മിക്കാന്‍ വേണ്ടി തന്നിട്ടുണ്ട്'; മന്‍സൂറിന്റെ സഹോദരന് Web Team | Published: Apr 9, 2021, 2:04 PM IST 'ടാ, നീ കുറെക്കാലമായില്ലേയെന്ന് പറഞ്ഞാണ് വന്ന് അടിച്ചത്, എന്നെ അക്ര...
പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...
കൊയ്ത്ത് കഴിഞ്ഞിട്ട് ദിവസങ്ങൾ: നെല്ല് സംഭരണം നടത്തുന്നില്ലഎടത്വ ∙ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടത്തുന്നില്ല. സംഭരണ ഏജൻസികളെ കർഷകർ കാത്തിരിക്കുന്നു. പാഡി ...