ചർമം തിളങ്ങും, പ്രായം തോന്നില്ല; ബോളിവുഡ് താരത്തിന്റെ സൗന്ദര്യക്കൂട്ട് ഇതാ

Manoramaonline

ചർമം തിളങ്ങും, പ്രായം തോന്നില്ല; ബോളിവുഡ് താരത്തിന്റെ സൗന്ദര്യക്കൂട്ട് ഇതാ"

Play all audios:

Loading...

തന്റെ സൗന്ദര്യ രഹസ്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ ഏറെയിഷ്ടമുള്ള താരമാണ് രവീണ ടണ്ടൻ. ‘ബ്യൂട്ടി ടാക്കീസ് വിത് റാവ്സ്’ എന്ന പേരിലുള്ള രവീണയുടെ വിഡിയോ സീരിസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


മുഖം തിളങ്ങാനായി ഉപയോഗിക്കുന്ന പരമ്പരാഗത ഫെയ്സ് മാസ്ക് ആണ് താരം അടുത്തിടെ പങ്കുവച്ചത്.  മഞ്ഞുകാലം അടുത്തു വരുന്നതിനാൽ ചർമത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഇതിനായി ഉബ്ടൻ ഫേസ് പാക് ആണ്


രവീണ ഉപയോഗിക്കുന്നത്. ചർമത്തിന്റെ തിളക്കത്തിനും മുദുത്വത്തിനും ഈ പ്രകൃതിദത്ത മാസ്ക് സഹായിക്കുമെന്നും രവീണ പറയുന്നു. ഉബ്ടൻ ഫെയ്സ് മാസ്ക് കാലങ്ങളായി നിലവിലുള്ള ഈ സൗന്ദര്യക്കൂട്ട് സ്ത്രീകൾക്കും


പുരുഷന്മാർക്കും ഒരുപോലെ ഫലപ്രദമാണ്. പ്രകൃതിദത്തമായ വസ്തുക്കളെ ഫലപ്രദമായി സംയോജിപ്പിച്ച് ചർമ സംരക്ഷണവും പരിപോഷണവും സാധ്യമാക്കുകയാണ് ഉബ്ടൻ ഫേസ് മാസ്ക് ചെയ്യുന്നത്. ചർമത്തിന്റെ


പ്രത്യേകതകൾക്കനുസരിച്ച് പല രീതിയിൽ ഉബ്ടൻ‌ ഫേസ് മാസ്ക് തയ്യാറാക്കാം. കൂട്ടത്തിൽ ഏറ്റവും ലളിതമായി ഉണ്ടാക്കുന്നതും ദിവസേന ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഉബ്ടൻ ഫോസ് മാസ്ക് ഇതാ. വെറും രണ്ടാഴ്ച ഇത്


ഉപയോഗിക്കുന്നതിലൂടെ മുഖത്തുണ്ടാകുന്ന മാറ്റം സ്വയം തിരിച്ചറിയാം. ആവശ്യമുള്ള വസ്തുക്കൾ: ഗോതമ്പു പൊടി - 1 സ്പൂൺ  കടലമാവ് - 1 സ്പൂൺ  കസ്തൂരി മഞ്ഞൾ - 1/2 സ്പൂൺ  തൈര് - 1 സ്പൂൺ നാരങ്ങാനീര് -


കുറച്ച് പനിനീർ - ആവശ്യത്തിന് തയാറാക്കുന്ന വിധം: മുകളിൽ പറഞ്ഞ പദാർത്ഥങ്ങൾ പനിനീരിൽ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഉപയോഗിക്കുന്ന രീതി പേസ്റ്റ് രൂപത്തില്‍‌ തയാറാക്കിവച്ച മാസ്ക്


വിരലുകൾ ഉപയോഗിച്ചോ പരന്ന ബ്രഷ് ഉപയോഗിച്ചോ മുഖത്തും കഴുത്തിലും പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ ചർമത്തിൽ നിന്നു ചുരണ്ടികളയുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. എന്തുകൊണ്ട്


ഉബ്ടൻ ഫേസ് മാസ്ക് ഈ ഫേസ് മാസ്കിൽ ഉപയോഗിക്കുന്ന എല്ലാ പദാർഥങ്ങളും ചർമം തിളങ്ങുന്നതിനും പരിപോഷിക്കുന്നതിനും സഹായിക്കുന്ന ഗുണങ്ങളുള്ളതാണ്. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന സെലീനിയം അമിതമായ ഫ്രീ


റാഡിക്കലുകളെ നിഷ്ക്രിയമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ്സ് ഉത്പാദിപ്പിക്കുന്ന നഷ്ടത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കടലമാവ് ചർമ്മത്തിലെ എണ്ണമയം നീക്കം ചെയ്യും. മഞ്ഞളിന് ആന്റി-


മൈക്രോബിയൽ സ്വഭാവമുള്ളതുകൊണ്ട് ചർമത്തിന്റെ നിറം വർധിക്കാൻ സഹായിക്കുന്നു. സൂര്യപ്രകാശം കൊണ്ട് ഉണ്ടാവുന്ന നിറവ്യത്യാസം ഇല്ലാതാക്കാൻ തൈര് സഹായിക്കുന്നു. സിട്രിക് ആയ നാരങ്ങനീര് ചർമം


ശുദ്ധീകരിച്ച് കരുവാളിപ്പ് മാറ്റും. നല്ലൊരു ടോണറായി പ്രവർത്തിച്ച് മുഖത്തെ സുഷിരങ്ങൾ ചെറുതാക്കി നിർത്താൻ പനിനീരിന് സാധിക്കുന്നു.  ചർമത്തിന് പ്രായക്കുറവ് തോന്നാൽ ഈ ഫെയ്സ്മാസ്ക് സഹായിക്കുന്നു.


താരസുന്ദരി പ്രിയങ്ക ചോപ്രയും ഈ ഫെയ്സ് മാസ്ക്കിന്റെ ആരാധികയാണ്. ENGLISH SUMMARY : Raveena Tandon beauty secrets


Trending News

തോമസിന് കിട്ടിയ ‘കറുത്ത സ്വർണം’; വിളവ് പത്തിരട്ടി; പെപ്പെർ തെക്കന് മൂന്നാം പതിപ്പും | pepper thekken

ഇടുക്കിയിലെ കാഞ്ചിയാർ എന്ന സ്ഥലത്തുനിന്ന് ലോകത്തെ പ്രധാന കുരുമുളക് ഉൽപാദക രാജ്യങ്ങളിലേക്ക് ‘കയറിപ്പോയ’ പെപ്പെർ തെക്കൻ എന...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ

"ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച "വിഘടിത ലോകത്ത് ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസം"...

മനസ്സിലാക്കാം ഈ ജീവശാസ്ത്ര ചോദ്യങ്ങൾ; പിഎസ്‍സി പരീക്ഷയിൽ മാർക്കു നേടാം

വിവിധ പിഎസ്‍സി പരീക്ഷകളിൽ ചോദിക്കാറുള്ള ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കഴിഞ്ഞ ലക്കം പരിശീലിച്ചിരുന്നല്ലോ. അതിന്റ...

ചിത്രയെ പരാമർശിച്ച് ശ്രേയ ഘോഷാലിന്റെ പാട്ട്

"ചിത്രാജിക്ക് എന്റെ പ്രണാമം അറിയിക്കുകയാണ്. ഈ ഗാനത്തിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് ചിത്രാജിയാണ്. തീർച്ചയായും ഈ പരി...

ചരിത്രം കുറിച്ച് ഐഎസ്ആർഒ; സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരം

ബെംഗളൂരു∙ ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശ...

Latests News

ചർമം തിളങ്ങും, പ്രായം തോന്നില്ല; ബോളിവുഡ് താരത്തിന്റെ സൗന്ദര്യക്കൂട്ട് ഇതാ

തന്റെ സൗന്ദര്യ രഹസ്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ ഏറെയിഷ്ടമുള്ള താരമാണ് രവീണ ടണ്ടൻ. ‘ബ്യൂട്ടി ടാക്കീസ് വിത് റാവ്സ്’ എന്...

ഓസ്‌ട്രേലിയയിൽ കൈകളുള്ള മത്സ്യത്തെ കണ്ടെത്തി; 20 വർഷം മുൻപ് വംശമറ്റെന്ന് കരുതിയ ഇനം

മീൻചിറകുകൾക്ക് പകരം കൈകളുള്ള വിചിത്രമത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. വംശനാശം സംഭവിച്ച് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെ...

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ; ഇതു സുഹൃത്തുക്കൾക്കും ഇഷ്ടമായേക്കാം

ഒരു ചിത്രം പോസ്റ്റുചെയ്യുന്നതിന് മുൻപായി, നിങ്ങളെ പിന്തുടരുന്നവർക്ക് ഫോട്ടോകളും അല്ലെങ്കിൽ വിഡിയോകളും സമർപ്പിക്കാനുള്ള സ...

ഒക്ടോബർ 07 ലക്കം വിപണിയിൽ | gk | thozhilveedhi | october07

03 OCTOBER 20235m0kmqje6adqt7bkts8amks9hl 6f87i6nmgm2g1c2j55tsc9m434-list 3t8075mc5pl7ftdljigpl4b0h3-list...

‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’

തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...

Top