എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്ര | Short Story | Literature | manoramaonline
എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്ര | Short Story | Literature | manoramaonline"
Play all audios:
കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മറിയാമ്മ ചേടത്തി പറയുന്നുണ്ട്. നല്ലൊരു മനുഷ്യനായിരുന്നുവെന്ന്. ചുറ്റും ഉള്ള നിറങ്ങൾ ഒക്കെ തന്നെ വെള്ളയും കറുപ്പും ഒക്കെയായി മാറുന്നുണ്ട്. ഞാൻ മരിച്ചതിൽ
ആർക്കൊക്കെയോ സമാധാനം കിട്ടിയതിന്റെ ഭാഗമായുള്ള വെള്ളയും, ആർക്കൊക്കെയോ ദുഃഖം പരത്തിയതിന്റെ കറുപ്പും ആയി അതെനിക്ക് തോന്നി.
ചുറ്റും തടിച്ചുകൂടിയിരുന്നവരുടെ എല്ലാം കണ്ണുകൾ എന്തൊക്കെയോ മൂകമായി സംസാരിക്കുന്നുണ്ടായിരുന്നു. എല്ലാരേയും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. ഉടൻ തന്നെ എന്നെ ആശുപത്രിയിലിലേയ്ക്ക് കൊണ്ടുപോയി.
അവിടെയും സ്വീകരണത്തിന് കുറവ് ഒന്നും തന്നെയില്ലായിരുന്നു. വാങ്ങിക്കൊടുത്ത നല്ല ഉടുപ്പുകൾ എന്നെ അണിയിച്ച അവർ മരണം സ്ഥിരീകരിക്കാൻ എന്ന വണ്ണം മൂക്കിൽ കുറച്ചു പഞ്ഞിയും തിരുകി കയറ്റി. അവിടുന്ന്
തിരിച്ച് എസിയിൽ ആയിരുന്നു യാത്ര. തണുപ്പിന്റെ അളവ് ലേശം കൂടുതൽ ആയിരുന്നു എങ്കിലും ആരും അത് ഗൗനിച്ചില്ല.
തിരികെയെത്തിയപ്പോഴേക്കും വീട് മനോഹരം ആക്കിയിരുന്നു, പോയതുപോലെയല്ല. തിരക്ക് കുറച്ചു കൂടിയിട്ടുണ്ട്. എല്ലാവരും എന്നെ എടുത്തുകൊണ്ടുതന്നെ വീണ്ടും ഉള്ളിലേക്ക് പോയി. ആ സമയം മുതൽ വിരുന്നുകാരുടെ
തിരക്കായിരുന്നു. എന്നോട് വിശേഷങ്ങൾ ഒന്നും ചോദിക്കാതെ അവർ എന്റെ മുൻപിൽ വന്നു നിശബ്ദരായി നിന്നതേ ഉള്ളു.
അർധരാത്രിയോട് അടുത്തപ്പോൾ തിരക്ക് കുറഞ്ഞുവന്നു. കൂട്ടായി ഉണർന്നിരുന്നത് കത്തിയെരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരിയും, സുഗന്ധം നിറച്ച സാംബ്രാണിയും മാത്രമായിരുന്നു. ഇടക്ക് രണ്ട് പേർ വന്നെന്റെ അളവ്
എടുത്തുകൊണ്ടുപോയി. എനിക്ക് പുതിയ കുപ്പായം തയ്യിക്കുവാൻ ആയിരിക്കും അത് എന്നെനിക്ക് തോന്നി.
തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും സാമ്പാറിന്റെ മണം ഉയിർന്നുപൊങ്ങുന്നുണ്ട്. വരുന്ന ആളുകൾക്ക് ഒക്കെ നല്ല ഭക്ഷണം അവിടെ കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു. എങ്കിലും എന്നോട് ആരും വിശക്കുന്നുണ്ടോ
എന്ന് പോലും ചോദിച്ചില്ല.
ഉച്ചക്കുശേഷം എന്നെ എസിയിൽ നിന്നിറക്കി പുറത്തേയ്ക്ക് കൊണ്ടുപോയി. മനോഹരമായി അലങ്കരിച്ചിരുന്ന അവിടെ വീണ്ടും എല്ലാവരുടെയും നടുവിലായി എന്നെ കിടത്തി. ഇടവകയിലെ വികാരിയച്ചൻ എന്നെ
പ്രശംസിച്ചുകൊണ്ടുള്ള ഒരു ഗംഭീര പ്രസംഗം നടത്തിയെങ്കിലും ആളുകൾ ആരും തന്നെ അത് കേട്ട് കൈയടിക്കുന്നില്ല എന്നുള്ളത് എന്നെ വിഷമിപ്പിച്ചു. ഒരു ദിവസം കൊണ്ട് ഞാൻ വല്ലാതെ ആൾ ആയിപോയെന്ന് തോന്നി. കാരണം
,രാവിലെ ആദ്യമായി പത്രത്തിൽ എന്റെ പടം വരുന്നു, വരുന്നവർ എല്ലാം എന്റെ ചിത്രം പോക്കറ്റിൽ കുത്തിയിരിക്കുന്നു. ഇതെല്ലാം കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി.
തുറന്ന വണ്ടിയിൽ ഞാൻ നടന്നുപോയ വഴികളിൽ കൂടി ഞാൻ കിടന്നു കാഴ്ചകൾ കൊണ്ടുപോയി. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ആളുകൾ ഒക്കെ വന്നു എനിക്ക് ചുംബനം നൽകുന്നുണ്ട്. കുപ്പായം തുന്നാൻ അളവെടുത്തതായിരിക്കും
എന്ന് ഞാൻ തെറ്റിധരിച്ചതായിരുന്നു. അവർ എനിക്കായി ഒരു മൂടിയുള്ള കട്ടിൽ പണിതതായിരുന്നു. ആരോ വാങ്ങി തന്ന ആ കൊത്തുപണിചെയ്ത കട്ടിലിൽ ഞാൻ സുഖമായി കിടന്നു. കണ്ണിലെ പ്രകാശം ഇരുട്ടാക്കികൊണ്ട് അവർ ആ
കട്ടിലിന്റെ മൂടിയും അടച്ചു. അതെ.
English Summary: Avasana Yathra, Malayalam short story by Joby Jose
Trending News
ഇതൊക്കെ ശരിക്കും പറ്റുമോ? 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ചു, അദ്ഭുതകരമായ ഡയറ്റുമായി ഓസ്ട്രേലിയൻ യുവതി- Orange Juice | Women News | Lifestyle | Mപല തരത്തിലുള്ള ഡയറ്റും ഇന്ന് പല ആളുകളും പാലിക്കാറുണ്ട്. എണ്ണമുള്ള ഭക്ഷണം ഒഴിവാക്കിയും അരി ഭക്ഷണം ഒഴിവാക്കിയുമെല്ലാം ഡയറ...
പ്രചാരണത്തിന് താരത്തിളക്കം കൂട്ടാൻ ബി. ജെ. പി പ്രവർത്തകരുടെ വ്യാജപോസ്റ്റുകൾതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ, അജിത്, ബാലചന്ദ്രമേനോൻ, രഞ്ജി പണിക്കർ, പ്രവീണ, നീരജ് മാധവൻ, പ്രഥ്വിരാജ് തു...
'angamaly diaries' fame sarath lands a key role in 'chekka chivantha vaanam'Mani Ratnam’s upcoming multi-starrer _Chekka Chivantha Vaanam_ is slated to go on the floors from March. Featuring an en...
ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പൊസ്തോലിക പര്യടനം! - vatican newsപാപ്പായുടെ മാൾട്ട സന്ദർശനത്തിൻറെ ഒരു സംക്ഷിപ്ത വിവരണം. ജോയി കരിവേലി, വത്തിക്കാൻ സറ്റി ഫ്രാൻസീസ് പാപ്പാ യൂറോപ്യൻ നാടായ മാ...
യുഎഇയിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടുന്നു - UAE | Gulf News | Globalmanorama | Manoramaonlineഅബുദാബി∙ വിവിധ തരത്തിലുള്ള തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് അബുദാബി പൊലീസ്. കുതന്ത്രങ്ങളിലൂടെ ഇരകളെ വശീകരിക്കാൻ അത്യാധുനിക...
Latests News
എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്ര | Short Story | Literature | manoramaonlineകണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മറിയാമ്മ ചേടത്തി പറയുന്നുണ്ട്. നല്ലൊരു മനുഷ്യനായിരുന്നുവെന്ന്. ചുറ്റും ഉള്ള നിറങ്ങൾ ഒക്കെ തന...
Malayalam Local Sports News from Kerala | കേരളം കായിക വാർത്തകൾ | Kerala Local Sports News: Updates and Full Coverage | Manorama OnlineADVERTISEMENTSkip ads. Subscribe now. Activate your premium subscription todaySUBSCRIBE Today's E-paper ENGLISHLOCAL NEW...
ചരിത്രം കുറിച്ച് ഐഎസ്ആർഒ; സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരം- ISRO | Spadex | Manorama Onlineബെംഗളൂരു∙ ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശ...
മഹീന്ദ്ര ജീത്തോ സ്ട്രോങ്, ടെസ്റ്റ് ഡ്രൈവ് | mahindra jeeto strong | test drive malayalamഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ...
ഈ എട്ട് ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തിന് തിരഞ്ഞെടുക്കരുത്ബേക്കണ് ബേക്കണില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകാം. ഇതിനാല്‍ ഇ...