പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ. രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ
പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ. രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ"
Play all audios:
ന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക്
എന്നിവർക്കു പത്മവിഭൂഷൺ ബഹുമതി. മലയാളികളായ സുപ്രീം കോടതി മുൻ ജഡ്ജി എം.ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ. അശ്വതി
തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി.ചിത്രൻ നമ്പൂതിരിപ്പാട്
(സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ. അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ
മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ.കാമ, കുന്ദൻ വ്യാസ്, തയ്‌വാൻ കമ്പനി ഫോക്സ്കോൺ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷൺ പട്ടികയിലുണ്ട്. കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്ന ചിന്നപ്പ
(സ്ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവർക്കും പത്മശ്രീയുണ്ട്. പത്മ പുരസ്കാരങ്ങളിൽ 9 എണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളിൽ 30 പേർ
വനിതകളും 8 പേർ വിദേശ ഇന്ത്യക്കാരുമാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. _റിപ്പബ്ലിക് ദിനത്തെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് അളക്കാം, ക്വിസിൽ പങ്കെടുക്കൂ._
Trending News
ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തില്‍ മണൽ മാറ്റണം; സൂയസിൽ കഠിനപ്രയത്നംകയ്റോ (ഈജിപ്ത്)∙ രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാൻ സൂയസ് കനാല...
പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ. രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക...
യുഡിഎഫിന് തലവേദനയായി എലത്തൂർ; വിമത സ്ഥാനാർഥി പത്രിക സമർപ്പിച്ചുകോഴിക്കോട്∙ മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂർ സീറ്റിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിച...
ഒമാനില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് വേണ്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം0 Min read | Updated : Mar 24, 2021, 6:18 PM IST 0 Min read expats exit SYNOPSIS യാത്രക്കാരുടെ പക്കല്‍ സഹാല പ്ലാറ്റ്‌ഫോം...
404 - Page Not Found | MathrubhumiOops! Page not found! We have updated our URLs. Try this link instead:https://archives.mathrubhumi.com/travel/travel-blo...
Latests News
ഇന്നോവ കമ്പനിയുടെ അടിയിളകുന്നോ? വില്‍പ്പന ഇടിവ് 51. 88 %, നെഞ്ചിടിച്ച് ടൊയോട്ട!0 Min read | Updated : Oct 6, 2020, 11:40 AM IST 0 Min read സുരക്ഷ ശക്തമാക്കിയതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും ഈ വാഹനത്ത...
വിശുദ്ധ ലൂയിസ് ഗോൺസാഗ ദൈവസ്നേഹം പകർന്ന വിശുദ്ധൻ: പാപ്പാ - vatican newsയുവാക്കളുടെ മധ്യസ്ഥനായ വിശുദ്ധ ലൂയിസ് ഗോൺസാഗയുടെ ഓർമ്മ അനുസ്മരിപ്പിച്ച് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം ഫാ.ജിനു ജേ...
വിജയദശമി ദിനത്തിൽ സ്വർണ വില വീണ്ടും ഉയർന്നുസംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമ...
'കെ. കരുണാകരന്റെ കൊറോണ കാർ അവസാനം എന്റേതായി': നടൻ സിജോയുടെ വാഹന വിശേഷങ്ങൾനടൻ സിജോയ് വർഗീസിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളിലെല്ലാം ഏതെങ്കിലും ഒരു വാഹനത്തിന്റെ സ്വാധീനമുണ്ട്. റോഡ് സുരക്ഷാ ...
'challenging task': makeup artist ronex xavier speaks about styling actor jayasurya for 'njan marykutty'Ronex Xavier is said to be one of the rising makeup artists in Malayalam cinema today. In a career spanning barely a dec...