നായയെ കണ്ട് കുട്ടികൾ ചിതറിയോടി, ഫസൽ വീട്ടിലെത്തിയെന്ന് കരുതി കൂട്ടുകാർ; ഒടുവിൽ നെഞ്ചുലച്ച് മരണവാർത്ത | മനോരമ ഓൺലൈൻ ന്യൂസ് - Nine-year-old child Dies in Tragic Accident in kannur | Stray dog | Death | Kerala Kannur News Malayalam | Malayala Manorama Online News

Manoramaonline

നായയെ കണ്ട് കുട്ടികൾ ചിതറിയോടി, ഫസൽ വീട്ടിലെത്തിയെന്ന് കരുതി കൂട്ടുകാർ; ഒടുവിൽ നെഞ്ചുലച്ച് മരണവാർത്ത | മനോരമ ഓൺലൈൻ ന്യൂസ് - Nine-year-old child Dies in Tragic Accident in kannur | Stray dog | Death | Kerala Kannur News Malayalam | Malayala Manorama Online News"

Play all audios:

Loading...

കണ്ണൂർ∙ ഒരുമിച്ച് കളിച്ച കൂട്ടുകാർ അറിഞ്ഞില്ല പ്രിയ സുഹൃത്തായ ഫസലിന്റെ (9) വിയോഗം. കൂട്ടികാർക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട്  ഭയന്നോടിയ ഫസൽ കിണറ്റിൽ വീഴുകയായിരുന്നു. ഫസൽ


വീട്ടിലേക്ക് പോയെന്നാണ് കൂട്ടുകാർ കരുതിയിരുന്നത്. മണിക്കൂറുകൾക്കുശേഷം അറിഞ്ഞത് മരണവാർത്ത. ഫസലിന്റെ മരണം പാനൂർ തൂവക്കുന്ന് ചേലക്കാടിനെ ദുഃഖത്തിലാഴ്ത്തി.


നായയെ കണ്ട് പല ഭാഗത്തേക്കാണ് കുട്ടികൾ ചിതറി ഓടിയത്. നായയെ കണ്ട് പേടിച്ചതിനാൽ ആരും തിരികെ വന്നില്ല. സ്ഥലത്ത് മുതിർന്നവർ ആരും ഉണ്ടായിരുന്നില്ല. സാധാരണ രാത്ര ഏഴു മണിക്ക് മുൻപായി ഫസൽ


വീട്ടിലെത്തും. ഏഴു മണിക്കും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയത്.


ഫസലിന്റെ കൂട്ടുകാരുടെ വീട്ടിലെത്തി അന്വേഷിച്ചു. വീട്ടിലേക്ക് പോയെന്നാണ് കൂട്ടുകാർ പറഞ്ഞത്. നായയെ കണ്ട് ഓടിയ കാര്യവും കുട്ടികൾ പറഞ്ഞു. പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും കുട്ടികൾ കളിച്ച


സ്ഥലത്ത് തിരച്ചിൽ നടത്തി. കളിസ്ഥലത്തിന് അടുത്തായി വീടിന്റെ നിർമാണം നടക്കുന്നുണ്ട്. വീടിനോട് ചേർന്ന് കാടുമൂടിയ പഴയ കിണറുണ്ട്. ഇത് മൂടാൻ തീരുമാനിച്ചിരുന്നതിനാൽ സംരക്ഷണ ഭിത്തി


കെട്ടിയിരുന്നില്ല. സംശയം തോന്നി കിണറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. സ്ഥലത്ത് തെരുവുനായ ശല്യം ഉണ്ടെന്ന് നാട്ടുകാർ


പറയുന്നു.


Trending News

Watch: Trailer of Rajeev Ravi's Kuttavum Sikshayum shows cop drama

A theft has happened. Police are questioning suspects, in Hindi. Somewhere in Kerala, a bunch of policemen are asked to ...

കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?

ഡിസംബർ 14, ന്യൂഡൽഹി:  യു.പി.എ സർക്കാർ നിയോഗിച്ച പൊലിസ് ഉദ്യോഗസ്ഥരിൽ മിക്കവർക്കും സ്ഥാനഭ്രംശം സംഭവിച്ചതിന് ശേഷം ശക്തമായ ...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news

ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...

കുഴപ്പമുണ്ടാകുമ്പോൾ ‘ടി’ എന്ന് ഡയൽ ചെയ്യുക: തരൂർ ഡൽഹി പൊലിസിന്റെ ട്രബ്ൾ ഷൂട്ടർ?

ഡിസംബർ 14, ന്യൂഡൽഹി:  യു.പി.എ സർക്കാർ നിയോഗിച്ച പൊലിസ് ഉദ്യോഗസ്ഥരിൽ മിക്കവർക്കും സ്ഥാനഭ്രംശം സംഭവിച്ചതിന് ശേഷം ശക്തമായ ...

എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്ര | Short Story | Literature | manoramaonline

കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മറിയാമ്മ ചേടത്തി പറയുന്നുണ്ട്. നല്ലൊരു മനുഷ്യനായിരുന്നുവെന്ന്. ചുറ്റും ഉള്ള നിറങ്ങൾ ഒക്കെ തന...

Latests News

നായയെ കണ്ട് കുട്ടികൾ ചിതറിയോടി, ഫസൽ വീട്ടിലെത്തിയെന്ന് കരുതി കൂട്ടുകാർ; ഒടുവിൽ നെഞ്ചുലച്ച് മരണവാർത്ത | മനോരമ ഓൺലൈൻ ന്യൂസ് - Nine-year-old child Dies i

കണ്ണൂർ∙ ഒരുമിച്ച് കളിച്ച കൂട്ടുകാർ അറിഞ്ഞില്ല പ്രിയ സുഹൃത്തായ ഫസലിന്റെ (9) വിയോഗം. കൂട്ടികാർക്കൊപ്പം കളിക്കുന്നതിനിടെ തെ...

404 - Page Not Found | Mathrubhumi

Oops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/print-edition/ke...

ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!

ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...

ഇന്‍സ്റ്റഗ്രാം, ടിക്‌ടോക് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഐഫോണ്‍ 14 ക്യാമറയ്ക്ക് പ്രശ്‌നം

ആപ്പിൾ ബ്രാൻഡ് ആരാധകർ കാത്തിരുന്ന ഐഫോണ്‍ 14 ഒടുവില്‍ വിപണിയിലെത്തി. ആദ്യം ഫോണ്‍ കൈക്കലാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇതി...

ആയുധവിപണനം നിയന്ത്രിക്കേണ്ടത് സമൂഹത്തിന്‍റെയും ധര്‍മ്മം

രാഷ്ട്രങ്ങളുടെ ആയുധനിര്‍മ്മാണവും വില്പനയുമാണ് ഇന്നു ലോകത്ത് നവമായ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാക്കുന്നത്. ഇ...

Top