മോളുടെ ആഗ്രഹംപോലെ ബീഗിളിനെ സമ്മാനിച്ച് ഗിന്നസ് പക്രു
മോളുടെ ആഗ്രഹംപോലെ ബീഗിളിനെ സമ്മാനിച്ച് ഗിന്നസ് പക്രു"
Play all audios:
നായ്ക്കുട്ടിയെ വേണമെന്ന മകൾ ദീപ്തകീർത്തിയുടെ ആഗ്രഹം സഫലമാക്കി സിനിമാതാരം ഗിന്നസ് പക്രു എന്ന അജയകുമാർ. നായ്ക്കുട്ടിയെ പ്ലാസ്റ്റിക് ബാസ്കറ്റിലാക്കിയ ശേഷം ബാസ്കറ്റ് വർണക്കടലാസിൽപ്പൊതിഞ്ഞാണ്
ദീപ്തകീർത്തിക്ക് സമ്മാനിച്ചത്. അമ്പരപ്പോടെ സമ്മാനപ്പൊതിയുടെ അടുത്തേക്കുവരുന്ന ദീപ്തകീർത്തി പതിയെ കവർ തുറന്നു. സമ്മാനം താൻ ആഗ്രഹിച്ച നായ്ക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ മുഖത്ത്
സന്തോഷം വിരിഞ്ഞു, ഏതൊരച്ഛനും ആഗ്രഹിക്കുന്ന നിമിഷം. പാലായ്ക്കു സമീപം കുറിച്ചിത്താനത്തുള്ള അമൽ ബാബുവാണ് അജയകുമാറിനും മകൾക്കും നായ്ക്കുട്ടിയെ എത്തിച്ചുനൽകിയത്. ബീഗിളിനെ വേണമെന്ന് മകൾ ആഗ്രഹം
അറിയിച്ചപ്പോൾ അദ്ദേഹം കുടുംബസുഹൃത്തുകൂടിയായ അമലിനോട് ആവശ്യപ്പെടുകയായിരുന്നു. പെറ്റ് ജംഗ്ഷൻ പെറ്റ് ഫാം എന്നാണ് അമലിന്റെ ഫാമിന്റെ പേര്. അകത്തളത്തിൽ വളർത്താൻ കഴിയുന്ന പോമറേനിയൻ, ഷീറ്റ്സൂ
തുടങ്ങിയ ഇനങ്ങളുടെ കാര്യം സൂചിപ്പിച്ചെങ്കിലും മോളുടെ ആഗ്രഹംപോലെ ബീഗിൾ മതിയെന്ന് അജയകുമാർ അറിയിക്കുകയായിരുന്നു. രണ്ടു മാസത്തോളം പ്രായമുള്ള ബീഗിൾ നായ്ക്കുട്ടിക്ക് കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ
റജിസ്ട്രേഷനുമുണ്ട്. നായ്ക്കുട്ടിയെ സമ്മാനിക്കുന്ന വിഡിയോ അജയകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ദീപ്തകീർത്തിക്കൊരു ചെറിയ സർപ്രൈസ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ
പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം.
Trending News
സേവിക്കുന്നതിനെക്കാൾ ആവശ്യങ്ങൾ നിരത്തുന്ന പ്രവണത ലോകത്തിൽ പ്രബലം! - vatican newsമനുഷ്യവ്യക്തിയുടെ ഔന്നത്യം അംഗീകരിക്കുന്ന പക്ഷം സഹോദര്യത്തിനായുള്ള സാർവ്വത്രികാഭിവാഞ്ഛയുടെ പുനരാവിർഭാവത്തിന് സംഭാവനചെയ്യ...
‘നഗരം വൃത്തിയാക്കുന്നതിനിടയിൽ പൂവിട്ട പ്രണയം’ ; ശ്രദ്ധേയമായി സേവ് ദ് ഡേറ്റ്You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account സേവ്...
ക്രിസ്തുമസ് ആനന്ദദായകമാക്കാം #advent - vatican news- ഫാദര്‍ വില്യം നെല്ലിക്കല്‍ ആഗമനകാലത്തെ മൂന്നാംവാരം ആനന്ദത്തിന്റെ ഞായര്‍ദിനത്തില്‍ (Laetare Sunday) പാപ്പാ ഫ്രാന്‍സിസ...
ഫഹദിന്റെ തിയറ്റര്‍ ചിത്രം മാലിക്, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു0 Min read | Published : Apr 13, 2021, 12:07 PM IST 0 Min read SYNOPSIS മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. R...
റഫാൽ വ്യോമസേനയുടെ ഭാഗമായി; സേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതിരോധമന്ത്രി | rafale jets inducted into indian air force defSYNOPSIS ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും. അതിർത്തിയിലെ നിലവിലെ അന്തരീക്ഷത്ത...
Latests News
മോളുടെ ആഗ്രഹംപോലെ ബീഗിളിനെ സമ്മാനിച്ച് ഗിന്നസ് പക്രുനായ്ക്കുട്ടിയെ വേണമെന്ന മകൾ ദീപ്തകീർത്തിയുടെ ആഗ്രഹം സഫലമാക്കി സിനിമാതാരം ഗിന്നസ് പക്രു എന്ന അജയകുമാർ. നായ്ക്കുട്ടിയെ പ്ല...
അന്വേഷിച്ചു, കണ്ടെത്തിയില്ല; അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്, റിപ്പോർട്ട് സമർപ്പിച്ചുതിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനു ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് അന്വേഷണ സംഘം വിജിലൻസ് ആസ്ഥാനത്തു സമർപ്പിച്ച...
ഹെലികോപ്റ്റർ, 1 കോടി വാർഷിക നിക്ഷേപം, മൂൺ ട്രിപ്പ്: ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥിചെന്നൈ∙ തിരഞ്ഞെടുപ്പ് സമാഗമമാകുമ്പോൾ വ്യത്യസ്തമായ നിരവധി മോഹന വാഗ്ദാനങ്ങൾ സ്ഥാനാർഥികളും പാർട്ടികളും നൽകുന്നത് പതിവാണ്. എ...
‘പ്രാണപ്രതിഷ്ഠയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു; അവസരം വന്നാൽ ഞാനും അയോധ്യയിൽ പോകുമായിരിക്കും’തിരുവനന്തപുരം ∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ശശി തരൂർ എംപി. അതുകൊണ്ടാണ് ക...
വില പ്രഖ്യാപനം 22ന്, ഇപ്പോൾ ബുക്കുചെയ്യാം സഫാരി രണ്ടാമനെപുതിയ സഫാരിയുടെ വില പ്രഖ്യാപനം ഈ മാസം 22ന്. പുതിയ രൂപത്തിലും ഭാവത്തിലും സഫാരിയെ റിപ്പബ്ലിക് ദിനത്തിൽ ടാറ്റ അനാവരണം ചെയ്...