യൂറോപ്പിലും മദ്ധ്യേഷ്യയിലും പ്രതിരോധമരുന്നുകൾ കിട്ടാതെ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ - vatican news
യൂറോപ്പിലും മദ്ധ്യേഷ്യയിലും പ്രതിരോധമരുന്നുകൾ കിട്ടാതെ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ - vatican news"
Play all audios:
യൂറോപ്പിലും മദ്ധ്യേഷ്യൻ രാജ്യങ്ങളിലുമായി 123000 കുട്ടികൾക്ക് ഇനിയും ജീവൻരക്ഷാ വാക്സിനുകൾ ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും. റുമേനിയ, ഉക്രൈൻ
എന്നിവിടങ്ങളിലാണ് ഇവരിൽ പകുതിയിലധികം കുട്ടികളും. അഞ്ചാം പനിക്കെതിരായ കുത്തിവയ്പുകളും കുറഞ്ഞു. മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും ലോകാരോഗ്യസംഘടനയും
അടുത്തിടെ നടത്തിയ കണക്കെടുപ്പുകൾ പ്രകാരം യൂറോപ്പിലും മധ്യേഷ്യൻ രാജ്യങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് സാധാരണ പ്രതിരോധമരുന്നുകൾ പോലും ലഭ്യമായിട്ടില്ലെന്ന് തെളിഞ്ഞു. ഏതാണ്ട് 123000
കുട്ടികൾക്ക് ഇത്തരത്തിലുള്ള മരുന്നുകൾ ഇനിയും സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ഇരുസംഘടനകളും ജൂലൈ 17-ആം തീയതി സംയുകതമായി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. യൂറോപ്പിലെയും മദ്ധേഷ്യൻ
രാജ്യങ്ങളിലെയും കണക്കുകൾ പ്രകാരം 86 ശതമാനം രാജ്യങ്ങളിലും ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് തുടങ്ങിയവയ്‌ക്കെതിരായി ആദ്യ പ്രതിരോധമരുന്നുകൾ നല്കിയിട്ടുള്ളപ്പോൾ, അൻപത് ശതമാനം രാജ്യങ്ങളിൽ
മാത്രമാണ് ഇവയുടെ മൂന്നാം ഡോസ് മരുന്ന് ലഭ്യമായിട്ടുള്ളത്. റൊമാനിയ, ഉക്രെയ്ൻ, അസർബൈജാൻ എന്നിവിടങ്ങളിൽ 51% കുട്ടികൾക്ക് മാത്രമാണ് പ്രതിരോധകുത്തിവയ്പുകൾ ലഭിച്ചിട്ടുള്ളത്. മോന്തേനെഗ്രോ, ബോസ്നിയ
ആൻഡ് ഹെർസഗോവിന, വടക്കൻ മാസിഡോണിയ, റൊമാനിയ എന്നിവിടങ്ങളിൽ എൺപത് ശതമാനം കുട്ടികൾക്കേ അഞ്ചാം പനിക്കെതിരായ കുത്തിവയ്‌പ്പുകൾ ലഭിച്ചിട്ടുള്ളൂ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക്
മുൻപുള്ള പ്രതിരോധകുത്തിവയ്‌പ് നിരക്കിലേക്ക് ഈ മേഖലയിലെ പകുതിയിലധികം രാജ്യങ്ങളും ഇനിയും എത്തിയിട്ടില്ലെന്നും യൂണിസെഫും ലോകാരോഗ്യസംഘടനയും റിപ്പോർട്ട് ചെയ്‌തു. ഈ രാജ്യങ്ങളിൽ, യാതൊരു
പ്രതിരോധകുത്തിവയ്പുകളും ലഭിക്കാത്ത കുട്ടികൾ, മരണകരണമായേക്കാവുന്ന രോഗങ്ങൾ മൂലം ഏറെ കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് സംഘടനകൾ വ്യക്തമാക്കി. വലിയ പകർച്ചാസാധ്യതയുള്ള അഞ്ചാം പനി രോഗപ്രതിരോധരംഗത്ത്
ഈ മേഖല നേരിടുന്ന പ്രതിസന്ധിയെയാണ് എടുത്തുകാണിക്കുന്നത്. പ്രതിരോധമരുന്നുകൾ ലഭ്യമായാൽ കുട്ടികളുടെ ജീവൻ സംരക്ഷിക്കപ്പെടാമെന്ന ഉറപ്പുള്ളപ്പോഴും 2024-ൽ, പ്രതിരോധമരുന്നുകളുടെ ലഭ്യതക്കുറവ് മൂലം
കുട്ടികൾ ജീവിതസുരക്ഷാഭീഷണി നേരിടുന്നത് അംഗീകരിക്കാനാകില്ലെന്ന് യൂണിസെഫിന്റെ പ്രതിരോധകുത്തിവയ്പുകൾക്ക് വേണ്ടിയുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ ഫാത്തിമ സെൻജിക് പ്രസ്താവിച്ചു.
സാമ്പത്തികമധ്യവർഗ്ഗം ജീവിക്കുന്ന ഈ പ്രദേശങ്ങളിൽ പ്രതിരോധകുത്തിവയ്‌പ്പ് എല്ലാവർക്കും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും യുണിസെഫ് പ്രതിനിധി പ്രത്യേകം പരാമർശിച്ചു.
Trending News
Kharge rules out Team Siddu rejigKALABURAGI: Congress president Mallikarjun Kharge has ruled out any reshuffle in the Siddaramaiah cabinet. Speaking to r...
വത്തിക്കാന്‍ റേഡിയോ മലയാളം 25.09.2022പോഡ്കാസ്റ്റ് വത്തിക്കാന്‍ റേഡിയോ മലയാളം 25.09.2022 Your browser does not support the audio element മഹത്തായ ദൗത്യത്തിനു ...
ലോക്ഡൗണിൽ വീട് എന്ന സ്വപ്നം 'കുപ്പി'യിലാക്കി പെൺകുട്ടി!ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ...
ആൽഫ മെയ്ൽ ‘അനിമൽ’; വയലൻസിന്റെ അങ്ങേയറ്റം: റിവ്യുയങ് ആൻഗ്രി മെയ്‌ൽ ആൽഫ: സന്ദീപ് റെഡ്ഡി വാങ്കയുടെ നായകന്മാെരല്ലാം രക്തം തിളയ്ക്കുന്ന ക്ഷുഭിത യൗവനങ്ങളാണ്. സ്വഭാവം കൊണ്ടും ...
Idukki District Obituary News | ഇടുക്കി ചരമവാർത്തകൾ | Kattappana, Thodupuzha Obituary | Malayala Manorama Obituary Newsകരിമണ്ണൂർ:മഠത്തിക്കണ്ടത്തിൽ കുര്യാച്ചൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കരിമണ്ണൂർ സെന്റ് മ...
Latests News
യൂറോപ്പിലും മദ്ധ്യേഷ്യയിലും പ്രതിരോധമരുന്നുകൾ കിട്ടാതെ ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ - vatican newsയൂറോപ്പിലും മദ്ധ്യേഷ്യൻ രാജ്യങ്ങളിലുമായി 123000 കുട്ടികൾക്ക് ഇനിയും ജീവൻരക്ഷാ വാക്സിനുകൾ ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര...
പാപ്പാ: കായിക വിനോദം അപരനെ ബഹുമാനിക്കുന്ന ഒരു സംവാദമായി കാണുക - vatican newsസ്പെയിനിലെ ബാർസലോണയിൽ നിന്നുള്ള ടെന്നിസ് റിയൽ ക്ലബ്ബിന്റെ 125 ആം വാർഷികം പ്രമാണിച്ച് ക്ലബ്ബിന്റെ അംഗങ്ങളുമായി ഫ്രാൻസിസ് ...
സാമൂഹ്യപദ്ധതികള്‍ ഇനിയും ജനകീയമാക്കണം : പാപ്പാ ഫ്രാന്‍സിസ് - vatican newsതെക്കെ ഇറ്റലിയിലെ കമ്പാനിയ പ്രവിശ്യയിലെ മെത്രാന്‍ സംഘം സംഘടിപ്പിച്ച പൗരാധികാരികളുടെയും അവിടത്തെ മെത്രാന്മാരുടെയും സംയുക്...
എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്രഅവസാന യാത്ര (കഥ) കൈകൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപെട്ടു. ദേഹമാസകലം പെട്ടെന്ന് ഒരു ചൂടും. ഞരമ്പുകൾ പലതും കൂടുതൽ വ്യക്തമായ...
The saga of akkithimmanahalli groundThe Revised Master Plan 2015 of the Bangalore Development Authority (BDA) designates playgrounds as, ‘premises used for ...