സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്ന് കേജ്‌രിവാൾ

Manoramaonline

സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്ന് കേജ്‌രിവാൾ"

Play all audios:

Loading...

ന്യൂഡൽഹി∙ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ


അന്വേഷണം നടക്കുമെന്നും നീതി നടപ്പാകുമെന്നും കേജ്‌രിവാൾ പറഞ്ഞു. എന്നാൽ തനിക്ക് നേരെയുണ്ടായ അക്രമം നോക്കി നിൽക്കുകയും പ്രതിക്കൊപ്പം കറങ്ങി നടക്കുകയും ചെയ്തയാൾ നീതി നടപ്പാക്കുമെന്ന് പറയുന്നത്


വിരോധാഭാസമാണെന്ന് സ്വാതി മലിവാൾ വാർത്ത പങ്കുവെച്ചുകൊണ്ട് എക്‌സിൽ പ്രതികരിച്ചു.  മലിവാളിന്റെ ആരോപണത്തിന്മേൽ അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് കേജ്‌രിവാൾ


മുതിർന്നില്ല. അന്വേഷണം സ്വാതന്ത്രവും നീതിയുക്തവുമായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സംഭവത്തിന് രണ്ടുവശങ്ങൾ ഉള്ളതിനാൽ പൊലീസ് രണ്ടും വിശദമായി അന്വേഷിച്ച് നീതി നടപ്പിലാക്കണമെന്നും അദ്ദേഹം


പറഞ്ഞു. എന്നാൽ, വൈകിവന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തോട് രൂക്ഷമായ ഭാഷയിൽ തന്നെ സ്വാതി മലിവാൾ തിരിച്ചടിച്ചു. തന്നെ ബിജെപിയുടെ ഏജന്റ് ആയി ചിത്രീകരിക്കുകയും പാർട്ടിയുടെ മുഴുവൻ സൈന്യത്തെയും


തനിക്കെതിരെ അഴിച്ചു വിടുകയും പ്രതിക്കൊപ്പം കറങ്ങി നടന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ശേഷം നീതി നടപ്പിലാകണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സ്വാതി പറഞ്ഞു. താൻ


കേജ്‌രിവാളിന്റെ വാക്കുകളെ വിശ്വസിക്കുകയില്ലെന്നും സ്വാതി എക്‌സിൽ കുറിച്ചു.  കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽവച്ചാണ്, സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്‌സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ


അക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ സ്വാതി മലിവാൾ നൽകിയ പരാതിയിൽ ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് എഎപി ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുകയും, അഴിമതിക്കേസിൽ


ആരോപണവിധേയയായ മലിവാൾ ബിജെപി ഏജന്റാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ കേജ്‌രിവാളിന്റെ മൗനം ബിജെപി ആയുധമാക്കിയിരുന്നു. അതേസമയം തെളിവിനായി നൽകിയ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം


നടത്തിയെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് സ്വാതി. English Summary: ARVIND KEJRIWAL'S FIRST RESPONSE ON SWATI MALIWAL ASSAULT CASE


Trending News

404 - Page Not Found | Mathrubhumi

Oops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/features/politic...

സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം: സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്ന് കേജ്‌രിവാൾ

ന്യൂഡൽഹി∙ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഡൽഹി മുഖ...

ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ; ശത്രുഘ്‌നൻ സിൻഹയുടെ സത്യവാങ്മൂലം

0 Min read | Updated : May 1, 2019, 10:59 AM IST 0 Min read shatrughan sinha SYNOPSIS 1.03 കോടി വില വരുന്ന സ്വർണം, വെളളി...

ചാർജിങ്ങിനിടെ സ്കൂട്ടറിനു തീപിടിച്ചു; 10 ലക്ഷം ഉടമയ്ക്കു നഷ്ടപരിഹാരം

തെലുങ്കാനയിൽ വൈദ്യുതി സ്കൂട്ടർ തീപിടിച്ചു നശിച്ച കേസിൽ കമ്പനിയോടും വിതരണക്കാരനോടും ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽ...

പപ്പായ കൊണ്ട് സൂപ്പറൊരു ഷേക്ക് തയ്യാറാക്കിയാലോ...

0 Min read | Published : Mar 11, 2021, 10:02 PM IST 0 Min read SYNOPSIS പോഷക​ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് ...

Latests News

പ്രതിഫലം ഏകദേശം 8. 40 കോടി രൂപ, ഏതൊരാള്‍ക്കും വെല്ലുവിളി ഏറ്റെടുക്കാം; ആപ്പിൾ പറയുന്നു

പുതിയ ജെനറേറ്റീവ് എഐ സിസ്റ്റം ഹാക്ക് ചെയ്യാന്‍ ആപ്പിളിന്റെ വെല്ലുവിളി. വിജയകരമായി ആപ്പിള്‍ ഇന്റലിജന്‍സിന്റെ എഐ സര്‍വര്‍ ...

404 - Page Not Found | Mathrubhumi

Oops! Page not found! We have updated our URLs. Try this link instead: https://archives.mathrubhumi.com/election/2021/ke...

പാപ്പാ : സ്നേഹത്തിനു മാത്രമേ മനുഷ്യ കുടുംബത്തെ രക്ഷിക്കാൻ കഴിയൂ - vatican news

ഗ്രാവിസ്സിമും എദുകസിയോനിസ് " എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടു ജനാധിപത്യത്തിലും ...

പേരാമ്പ്രയിൽ നിന്ന് നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി

0 Min read | Published : Apr 21, 2019, 12:05 AM IST 0 Min read SYNOPSIS അര ലിറ്ററിന്‍റെ നൂറ് കുപ്പികൾ കാറിൽ നിന്നാണ് പിട...

പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്

അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർ...

Top