ഇന്ത്യയുടെ സാംസ്കാരിക മഹോത്സവം ന്യൂയോർക്കിൽ; എൻഎംഎസിസി ‘ഇന്ത്യാ വീക്കെൻഡ്’ സെപ്റ്റംബർ 12 മുതൽ 14 വരെ

Manoramaonline

ഇന്ത്യയുടെ സാംസ്കാരിക മഹോത്സവം ന്യൂയോർക്കിൽ; എൻഎംഎസിസി ‘ഇന്ത്യാ വീക്കെൻഡ്’ സെപ്റ്റംബർ 12 മുതൽ 14 വരെ"

Play all audios:

Loading...

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം ആഗോള വേദിയിലേയ്ക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് നിത അംബാനി. ന്യൂയോർക്ക് സിറ്റിയിലെ ലിങ്കൺ സെന്റർ ഫോർ ദ പെർഫോമിങ് ആർട്സിൽ മൂന്ന് ദിവസങ്ങളിലായി 'നിത


അംബാനി കൾച്ചറൽ സെൻ്റർ ഇന്ത്യ വീക്കെൻഡ് ' സംഘടിപ്പിക്കും. സെപ്റ്റംബർ 12 മുതൽ 14 വരെ നടക്കുന്ന പരിപാടി ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകം ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന വേദിയായിരിക്കുമെന്ന് 


നിത അംബാനി വ്യക്തമാക്കി. ലോകത്തിനു മുന്നിൽ ഇന്ത്യൻ കലകളെയും കലാകാരന്മാരെയും ഏറ്റവും മഹത്തരമായ രീതിയിൽ അവതരിപ്പിക്കാൻ ലിങ്കൺ  സെന്ററിനേക്കാൾ മികച്ച മറ്റൊരു വേദിയില്ലെന്നും നിത അംബാനി


അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 12 ന് ഡേവിഡ് എച്ച്. കോഷ് തിയേറ്ററിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാടക നിർമാണമായ 'ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷ'ൻ്റെ യുഎസ്


പ്രീമിയറോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ബിസി 5000 മുതൽ 1947ൽ സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള ഇന്ത്യയുടെ യാത്രയാണ് ഇതിൽ വിവരിക്കുന്നത്. നൂറിലധികം കലാകാരന്മാർ, സങ്കീർണമായ സെറ്റുകൾ, ഇന്ത്യയിലെ


മുൻനിര പ്രതിഭകളുടെ സാന്നിധ്യം എന്നിവയെല്ലാം ഷോയെ വേറിട്ടതാക്കും. ഇന്ത്യൻ വീക്കെൻഡിന്റെ ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ' ഗ്രാൻഡ് സ്വാഗത്' ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ


പരമ്പരാഗത നെയ്ത്തു വിദ്യയും കരകൗശല വൈദഗ്ധ്യവും ആഘോഷിക്കുന്ന രീതിയിൽ മനീഷ് മൽഹോത്ര ഒരുക്കുന്ന സ്വദേശ് ഫാഷൻ ഷോ, പുരാതനകാലം മുതൽ ആധുനികകാലം വരെയുള്ള ഇന്ത്യൻ പാചകരീതികൾ പരിചയപ്പെടുത്തിക്കൊണ്ട്


  ഷെഫ് വികാസ് ഖന്നയുടെ പാചകപ്രദർശനം എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്. ഗായകരായ ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, ക്ലാസിക്കൽ സംഗീതജ്ഞൻ ഋഷഭ് ശർമ എന്നിവരുടെ സംഗീത പരിപാടികൾക്ക് പുറമെ ഇന്ത്യൻ ഫാഷൻ,


വസ്ത്രങ്ങൾ, രുചികൾ എന്നിവയെല്ലാം കണ്ടറിയാൻ അവസരം ഒരുക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ബസാറും ഇന്ത്യ വീക്കെൻഡിൽ ഒരുങ്ങുന്നു. ഭജനകൾ, മന്ത്രോച്ചാരണങ്ങൾ എന്നിവയോടെയാണ് ഓരോ ദിവസവും പരിപാടികൾ


ആരംഭിക്കുന്നത്. വെൽനസ് വിദഗ്ധൻ എഡ്ഡി സ്റ്റെർണിന്റെ യോഗ സെഷനുകൾ, ക്രിക്കറ്റിനെക്കുറിച്ചുള്ള പാനൽ ചർച്ച, പ്രശസ്ത നൃത്തസംവിധായകൻ ഷിയാമാക് ദാവറിന്റെ ബോളിവുഡ് നൃത്ത വർക്ക്‌ഷോപ്പുകൾ, ഇന്ത്യൻ


ഫാഷനും കരകൗശല വസ്തുക്കളും വാങ്ങാൻ അവസരം ഒരുക്കുന്ന സ്വദേശ് പോപ്പ്-അപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളുടെ നീണ്ട നിര തന്നെ തയാറാകുന്നുണ്ട്. സാംസ്കാരിക മഹോത്സവത്തിന്റെ ആദ്യദിവസം താൻ നൃത്തം


അവതരിപ്പിക്കുമെന്നും നിതാ അംബാനി വെളിപ്പെടുത്തി. English Summary: NITA AMBANI'S INDIA WEEKEND: A CELEBRATION OF INDIAN CULTURE AT LINCOLN CENTER


Trending News

'challenging task': makeup artist ronex xavier speaks about styling actor jayasurya for 'njan marykutty'

Ronex Xavier is said to be one of the rising makeup artists in Malayalam cinema today. In a career spanning barely a dec...

ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തില്‍ മണൽ മാറ്റണം; സൂയസിൽ കഠിനപ്രയത്നം

കയ്റോ (ഈജിപ്ത്)∙ രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാൻ സൂയസ് കനാല...

ദൈവിക നന്മകള്‍ക്ക് നന്ദിയുള്ളവരായി ജീവിക്കാം! - vatican news

സങ്കീര്‍ത്തനം 66, കൃതജ്ഞതാഗീതത്തിന്‍റെ പഠനം അഞ്ചാം ഭാഗം : - ഫാദര്‍ വില്യം നെല്ലിക്കല്‍  66-‍Ɔο സങ്കീര്‍ത്തനം ഭാഗം 5 - ശബ...

ചെന്നൈ ടീമില്‍ ധോണിയുടെ പിന്‍ഗാമി ആരാകണം; നിര്‍ദേശവുമായി മൈക്കല്‍ വോണ്‍

0 Min read | Published : Apr 20, 2021, 2:36 PM IST 0 Min read দুরন্ত ছন্দে সিএসকে, জাদেজা ও মইন আলির দাপটে রাজস্থানকে ৪৫...

ഒമാനില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് വേണ്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

0 Min read | Updated : Mar 24, 2021, 6:18 PM IST 0 Min read expats exit SYNOPSIS യാത്രക്കാരുടെ പക്കല്‍ സഹാല പ്ലാറ്റ്‌ഫോം...

Latests News

ഇന്ത്യയുടെ സാംസ്കാരിക മഹോത്സവം ന്യൂയോർക്കിൽ; എൻഎംഎസിസി ‘ഇന്ത്യാ വീക്കെൻഡ്’ സെപ്റ്റംബർ 12 മുതൽ 14 വരെ

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം ആഗോള വേദിയിലേയ്ക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് നിത അംബാനി. ന്യൂയോർക്ക് സിറ്റിയിലെ...

മരുഭൂമിയിൽ ആളുകളുടെ മൃതദേഹങ്ങൾ, വഴിതെറ്റി പട്ടിണികിടന്നു മരിച്ചതെന്ന് അനുമാനം

0 Min read | Updated : Feb 15, 2021, 2:58 PM IST 0 Min read Libyan desert, SYNOPSIS കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കുടുംബം സുഡ...

സഹോദരൻ ലൈംഗികമായി ഉപദ്രവിച്ചു, വീട്ടിൽ അറിയിച്ചപ്പോൾ ഇതൊന്നും ഇനി നീ മിണ്ടിപ്പോകരുതെന്ന് അമ്മ

പ്രിയേ നിനക്കായി ഒരു ബിഗ് സല്യൂട്ട് (കഥ) ഇത് അവളുടെ കഥയാണ്; അല്ല അവളുടെ ജീവിതമാണ്. അവളാരാണ്?... ഞാൻ കണ്ടിട്ടുള്ളതിൽ വച്ച...

പൊതുകൂടിക്കാഴ്ച 03-03-2021 - vatican news

__ The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the serv...

‘മറ്റൊരാളുടെ തോളിൽ ചാരി കിടന്നാണ് തന്റെ ഭാര്യ ആ മെസ്സേജ് അയച്ചതെന്ന് അയാൾ അറിഞ്ഞതേയില്ല’

ട്രെൻഡ്‌സ് (കഥ) അപ്പ്രൂവ്ഡ്. രണ്ടു ദിവസത്തെ ലീവും ഇന്നേക്ക് വൺ അവർ പെർമിഷനും. ഇൻബോക്സിൽ മാനേജർ അഡ്മിനിസ്‌ട്രേഷന്റെ റിപ്ല...

Top