കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി
കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി"
Play all audios:
0 Min read | Updated : Apr 16, 2021, 8:18 AM IST 0 Min read an shamseer SYNOPSIS യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്കാണ് ഇന്റർവ്യൂ. ഇന്ന് നടത്താൻ
തീരുമാനിച്ചിരിക്കുന്ന ഇന്റർവ്യു നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്കും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കത്ത് നൽകി. Read Full Article കണ്ണൂർ:
പെരുമാറ്റച്ചട്ടം നിലനിൽക്കെ, കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി. യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറക്ടറുടെ സ്ഥിരം
തസ്തികയിലേക്കാണ് ഇന്റർവ്യൂ. ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇന്റർവ്യു നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്കും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കത്ത്
നൽകി. 2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂർ സർവ്വകലാശാല എച്ച് ആർഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആർഡി സെന്ററിലെ
തസ്തികകൾ താൽക്കാലികമാണെങ്കിലും അസി.ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി.ഡയറക്ടറുടെ
നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഇന്ന് ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയി അയച്ചിരുന്നു. കുസാറ്റിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന്
ഉയർന്ന സ്കോർ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റർവ്യൂവിനു ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽ
പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാം. പെരുമാറ്റച്ചട്ടം
നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നതു തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി പരാതി നൽകിയത്. ഇന്റർവ്യൂവിനു ഹാജരാവുന്ന ആരെയും
കൂടുതൽ മാർക്ക് നൽകി നിയമിക്കുന്നതാണ് കാലിക്കറ്റ്, സംസ്കൃത, മലയാളം സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ വിവാദമാക്കിയത്. കേരളത്തിലെ ഒരു സർവ്വകലാശലയിലെ എച്ച് ആർഡി സെന്ററിലും സ്ഥിര നിയമനം
ഇല്ലെന്നിരിക്കെ കണ്ണൂരിൽ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്. DOWNLOAD APP
Trending News
നവരസങ്ങളിൽ ‘ഹാസ്യ’വുമായി ജയരാജ്; ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ...
ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന ക്വാർട്ടർ ഫൈനലിൽമറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റിീനയുടെ വിജയം. 47, 86 മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഇരു ഗോളും നേടിയത്. Im...
ഒളിഞ്ഞുനോട്ടക്കാരീ... എല്ലാമറിയുന്നുണ്ട് കേട്ടോ...– ശ്ശ്... അവൾടെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടോ? – അല്ലാ അവളെന്തിനാ ഇൻസ്റ്റയിൽ എപ്പോഴുമെപ്പോഴും പ്രൊഫൈൽ പിക് മാറ്റുന്നേ? – ഇന...
പിഎസ്സി പരീക്ഷ എഴുതാൻ എത്തിയവരെയും ‘കുടുക്കി’ ബാലരാമപുരത്തെ ‘ഗതാഗതക്കുരുക്ക് ’You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account ബാലര...
Nayanthara and rj balaji to team up for 'mookkuthi amman'?On the other hand, Nayanthara and _Aval_ fame Milind Rau have joined hands for a new project which has been titled _Netr...
Latests News
കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി0 Min read | Updated : Apr 16, 2021, 8:18 AM IST 0 Min read an shamseer SYNOPSIS യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറ...
ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിങ്ങളെ 'നെഗറ്റീവ്' ആക്കുന്ന വ്യക്തിയെ തിരിച്ചറിയൂ...Read Full Article ലോക്ഡൗണ്‍ ആയതോടെ മിക്കവരും വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടുന്ന സാഹചര്യമാണുള്ളത്. വിദ്യാര്‍ത്ഥികളോ, ജോലി ...
‘പ്രസാദം ഓൺലൈനായി ഓർഡർ ചെയ്യാം, വിഐപി ദർശനം’: അയോധ്യ പ്രതിഷ്ഠാ ചടങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ്ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തട്ടിപ്പ് വാഗ്ദാനങ്ങളുമായി ഭക്തരെ കബളിപ്പിക്കാൻ നീക്കം. പ്രസാദം ...
ആസ്തി 112 കോടി, സ്വന്തമായുളളത് 7 കാറുകൾ; ശത്രുഘ്നൻ സിൻഹയുടെ സത്യവാങ്മൂലം0 Min read | Updated : May 1, 2019, 10:59 AM IST 0 Min read shatrughan sinha SYNOPSIS 1.03 കോടി വില വരുന്ന സ്വർണം, വെളളി...
കണ്ണനാണ് ട്രോളുകൾ കാണിച്ചു തരുന്നത്കണ്ണനാണ് ട്രോളുകൾ കാണിച്ചു തരുന്നത് * __ * കണ്ണനാണ് ട്രോളുകൾ കാണിച്ചു തരുന്നത് Watch Full Video ...