കോവിഡ് ബാധിച്ച തടവുകാരന് ഭക്ഷണപ്പൊതിയിൽ കഞ്ചാവ്
കോവിഡ് ബാധിച്ച തടവുകാരന് ഭക്ഷണപ്പൊതിയിൽ കഞ്ചാവ്"
Play all audios:
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന തടവുകാരനു ചോറു പൊതിക്കുള്ളിൽ ഒളിപ്പിച്ചു കഞ്ചാവ് കൈമാറാൻ ശ്രമം. കാവൽ നിന്ന പൊലീസുകാരൻ പൊതി അഴിച്ചു നോക്കിയപ്പോൾ
കണ്ടത് 3 പൊതികളിലായി 10 ഗ്രാം വീതം കഞ്ചാവ്. പൊതിയുടെ പുറത്തു തടവുകാരന്റെ പേരും തിരിച്ചറിയൽ നമ്പറും പതിച്ചിരുന്നു. പോസിറ്റീവ് ആയതിനു പിന്നാലെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു മെഡിക്കൽ കോളജിലെ
ഒൻപതാം വാർഡിൽ പ്രവേശിപ്പിച്ച പാളയം മുരുകൻ എന്ന തടവുകാരന്റെ പേരിലാണ് ഭക്ഷണപ്പൊതി എത്തിയത്. കോവിഡ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ആശുപത്രി നേരിട്ടാണ് ഭക്ഷണം നൽകുന്നത്. ഇതോടൊപ്പം
ബന്ധുക്കൾ കൊണ്ടുവരുന്ന വെള്ളം, പഴങ്ങൾ തുടങ്ങിയവ പേരെഴുതി ആശുപത്രി ജീവനക്കാർ സ്വീകരിക്കും. തടവുകാരെ താമസിപ്പിക്കുന്ന വാർഡിന്റെ പുറത്തു കാവൽ നിൽക്കുന്ന പൊലീസുകാർക്ക് ആശുപത്രി ജീവനക്കാർ തന്നെ
ഇവ കൈമാറും. ജീവനക്കാരിലൊരാൾ കൈമാറിയ ഭക്ഷണപ്പൊതി പൊലീസുകാരൻ തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ആരാണു പൊതി എത്തിച്ചതെന്നു കണ്ടെത്താനായിട്ടില്ല. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം
തുടങ്ങി. വിശദമായ അന്വേഷണം നടത്തുമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ് അറിയിച്ചു. കോവിഡ് വാർഡുകളിലേക്കു പുറത്തു നിന്നു ഭക്ഷണം സ്വീകരിക്കുന്നതു നിർത്തി. ആശങ്കയോടെ തടവുകാരുടെ ശബ്ദ
സന്ദേശങ്ങൾ തൃശൂർ ∙ ജയിലിനകത്തെ കോവിഡ് ഭീതിയെക്കുറിച്ച് ആശങ്ക പങ്കുവച്ച് ഒരുകൂട്ടം തടവുകാരുടെ ശബ്ദസന്ദേശങ്ങൾ. പരോൾ കാലാവധി കഴിഞ്ഞു ജയിലിലേക്കു മടങ്ങിയ ശിക്ഷാത്തടവുകാരിൽ ചിലരാണ്
ജയിലിലേക്കു കയറുന്നതിനു മുൻപു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സന്ദേശമയച്ചത്. കോവിഡ് ബാധിച്ചവരെ ജയിലിൽനിന്ന് ആംബുലൻസുകളിൽ ആശുപത്രിയിലേക്കു മാറ്റുന്ന കാഴ്ച കണ്ടു ഭീതിയോടെയാണ്
വിളിക്കുന്നതെന്നു പറയുന്നു. പരോൾ കഴിഞ്ഞെത്തുന്ന തടവുകാരെ വിയ്യൂർ ജില്ലാ ജയിലിൽ ക്വാറന്റീനിൽ പാർപ്പിച്ച ശേഷം സെൻട്രൽ ജയിലിലേക്കു മാറ്റാനാണ് ധാരണ.
Trending News
വത്തിക്കാന് റേഡിയോ മലയാളം 16.04.2020പോഡ്കാസ്റ്റ് വത്തിക്കാന് റേഡിയോ മലയാളം 16.04.2020 Your browser does not support the audio element മഹത്തായ ദൗത്യത്തിനു ...
സിനഡാത്മക ശൈലി സഭയുടെ എല്ലാ ഘടനകളിലേക്കും നടപടികളിലേക്കും വ്യാപിക്കണം!സിനഡാത്മകത സഭയുടെ ജീവിത ശൈലിയായി പരിണമിക്കണമെന്ന് യുറോപ്പ് ഭൂഖണ്ഡ സിനഡുയോഗം.ചെക്ക് റിപ്പബ്ലിക്കിൻറെ തലസ്ഥാനമായ പ്രാഗിൽ യ...
ആയിരക്കണക്കിനാളുകളെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന മനുഷ്യൻആയിരക്കണക്കിനാളുകളെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന മനുഷ്യൻ * __ * ആയിരക്കണക്കിനാളുകളെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന...
സമാധാനത്തിന്റ മാർഗ്ഗം മനുഷ്യന്റെയുള്ളിൽ രൂപപ്പെടണം. - vatican newsഅപ്പോസ്തോലിക നൂൺഷിയോയും,ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനുമായ ആര്ച്ച് ബിഷപ്പ് ബെർണർഡിത്തോ ഔസ...
Mathrubhumi, TV9 Kannada air video game clip as airstrike in UkraineThe ongoing Russian military operations in Ukraine has given rise to online misinformation, with several individuals lin...
Latests News
കോവിഡ് ബാധിച്ച തടവുകാരന് ഭക്ഷണപ്പൊതിയിൽ കഞ്ചാവ്മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന തടവുകാരനു ചോറു പൊതിക്കുള്ളിൽ ഒളിപ്പിച്ചു കഞ്...
ആയിരക്കണക്കിനാളുകളെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന മനുഷ്യൻആയിരക്കണക്കിനാളുകളെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന മനുഷ്യൻ * __ * ആയിരക്കണക്കിനാളുകളെ സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന...
സമാധാനത്തിന്റ മാർഗ്ഗം മനുഷ്യന്റെയുള്ളിൽ രൂപപ്പെടണം. - vatican newsഅപ്പോസ്തോലിക നൂൺഷിയോയും,ഐക്യരാഷ്ട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനുമായ ആര്ച്ച് ബിഷപ്പ് ബെർണർഡിത്തോ ഔസ...
Mathrubhumi, TV9 Kannada air video game clip as airstrike in UkraineThe ongoing Russian military operations in Ukraine has given rise to online misinformation, with several individuals lin...
പാപ്പാ: ടീമിന്റെ ഒത്തൊരുമ, കായികതാരത്തിന്റെ അച്ചടക്കം എന്നിവ കായിക വിനോദത്തിന്റെ രണ്ടു പ്രധാന വശങ്ങൾ - vatican newsടീമിന്റെ ഒത്തൊരുമ, കായികതാരത്തിന്റെ അച്ചടക്ക മനോഭാവം എന്നീ രണ്ടു പ്രധാന വശങ്ങളെ കുറിച്ചും പാപ്പാ വിശദീകരിച്ചു. സി.റൂബിനി...